
പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഓസീസ് മുന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെതിരെ പൊട്ടിത്തെറിച്ച് ഓസീസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. വിവാദക്കെണിയില്പ്പെട്ട കാമറണ്‍ ബാന്ക്രാഫ്റ്റിനൊപ്പം സ്മിത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അര്‍ദ്ധസത്യം പറഞ്ഞ് മറ്റു താരങ്ങളെക്കൂടി സംശയത്തിന്റെ നിഴലിലാക്കി എന്നാണ് സ്റ്റാര്‍ക്ക് ആഞ്ഞടിച്ചത്.
പന്ത് ചുരണ്ടല്‍ തീരുമാനം എടുത്തത് ടീമിന്റെ നേതൃത്വമാണെന്ന് സ്മിത്ത് വ്യക്തമാക്കിയിരുന്നു. ഈ പ്രസ്താവന ഒസീസ് താരങ്ങളായ സ്റ്റാര്‍ക്ക്, ഹേസല്‍വുഡ്, നഥാന്‍ ലിയോണ്‍ എന്നിവരെയും വിവാദത്തിന്റെ നിഴലിലേക്ക് വലിച്ചിട്ടിരുന്നു. സ്മിത്തിന്റെ പ്രസ്താവനയാണ് തങ്ങള്‍ക്കു നേരെയും സംശയത്തിന്റെ വിരല്‍ നീണ്ടതിന് കാരണമെന്നും സ്റ്റാര്‍ക്ക് പറയുന്നു. പന്ത് ചുരുണ്ടല്‍ വിവാദത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ സ്മിത്തിനും,വാര്‍ണര്‍ക്കും ഒരു വര്‍ഷത്തെ വിലക്കും കാമറണ്‍ ബാന്‍ക്രോഫ്റ്റിനു ഒമ്പതുമാസത്തെ വിലക്കുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിധിച്ചത്.





