കൊച്ചി: രാജ്യസഭാ സീറ്റിന്റെ പേരിലുണ്ടായ കലാപത്തിന് പിന്നാലെ നേതൃമാറ്റം ആവശ്യപ്പെട്ട യുവ എം.എല്‍.എമാരെ പരിഹസിച്ച് എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ. നേതൃത്വത്തിന്റെ വീഴ്ചകള്‍ തുറന്ന് കാണിച്ച യുവ എം.എല്‍.എമാരെ സഖാക്കള്‍ എന്ന് വിളിച്ചായിരുന്നു എല്‍ദോസിന്റെ പരിഹാസം.
ചില സഖാക്കള്‍ നവമാധ്യമങ്ങളിലൂടെ എഴുതി പാര്‍ട്ടിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അപ്പന് പ്രായമായെന്ന് കരുതി ഉപേക്ഷിക്കാന്‍ കഴിയുമോയെന്ന് എല്‍ദോസ് കുന്നപ്പള്ളി ചോദിച്ചു. യുവത്വം പ്രായത്തിലല്ല, മനസിലാണെന്നും കുന്നപ്പള്ളി പറഞ്ഞു.
അതേസമയം കേരള കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെതിരെ കോണ്‍ഗ്രസില്‍ കലാപം തുടരുകയാണ്. രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതിന് പിന്നില്‍ വന്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് വി.എം സുധീരന് ആരോപിച്ചു. സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യനും യുവ നേതാക്കളും പരസ്യമായ പ്രതിഷേധത്തിലാണ്.
സംസ്ഥാന കോണ്‍ഗ്രസ് കുറച്ചു കൂടി കഴിവുറ്റ നേതൃത്വം അര്‍ഹിക്കുന്നുവെന്ന് വി.ടി ബല്‍റാം എം.എല്‍.എ പറഞ്ഞു. കഴിവുകെട്ട നേതൃത്വവും ഉപദേശികളും മാറണമെന്ന് അനില്‍ അക്കര എം.എല്‍.എ ആവശ്യപ്പെട്ടു.






