
ജെയ്പൂര്‍: രാജസ്ഥാനില്‍ നിന്നും വിദേശയുവതിയെ കാണാതായിട്ട് രണ്ട് വാരം പിന്നിടുന്നതോടെ ആശങ്കയേറുന്നു. ഫ്രാന്‍സില്‍ നിന്നുള്ള 20 കാരിയായ ഗെയ്ലി ചോട്ടുവിനെയാണ് കാണാതായിരിക്കുന്നത്.
വിനോദയാത്രയുടെ ഭാഗമായി പുഷ്കറില്‍ നിന്നും ഇവര്‍ മെയ് മാസം 30നാണ് രാജസ്ഥാനില്‍ എത്തിയത്. തുടര്‍ന്ന് ജെയ്പൂരുള്ള ഹോളി കാ ചൗക്ക് എന്ന ഹോട്ടലില്‍ ഇവര്‍ താമസമാക്കുകയും ചെയ്തു. പിന്നീട് ജൂണ്‍ ഒന്നിനാണ് ഇവരെ കാണാതാകുന്നത്. ഇത് സംബന്ധിച്ച് ഫ്രഞ്ച് അംബാസിഡര്‍ കഴിഞ്ഞദിവസം ട്വിറ്റ് ചെയ്തിരുന്നു.
തിരോധാനത്തില്‍ രാജസ്ഥാന് പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ പോലീസ് ഇവരുടെ മൊബൈല്‍ ഫോണും എടിഎം കാര്‍ഡും കണ്ടെത്തിയിരുന്നു.
നേരത്തെ, കേരളത്തിലും ഇത്തരത്തില്‍ വിദേശ വനിതയൈ കാണാതായിരുന്നു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ മൃതദേഹം ലഭിക്കുകയായിരുന്നു. ഇതോടെ കടുത്ത ആശങ്കയിലാണ് ആളുകള്‍.







Comments