ബോപ്പാല്‍: പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം കോരിയതിനെ തുടര്‍ന്ന് ദളിത് കുടുംബത്തിന് ഊരുവിലക്ക്. ഊരുവിലക്കിനെ തുടര്‍ന്ന് കിടപ്പാടം പോലും നഷ്ടപ്പെട്ട് തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്് ഈ കുടുംബം. മധ്യപ്രദേശിലെ സര്ക്കാന്പൂര് നിവാസികളായ ഈ കുടുംബം രണ്ട് വര്‍ഷമായി ഊരുവിലക്ക് നേരിടുകയാണ്.
പഞ്ചായത്ത് കിണറ്റില്‍ നിന്ന് വെള്ളം എടുത്തതിനെ തുടര്‍ന്ന് ഈ കുടുംബത്തിലെ മരുമകളും പ്രദേശവാസികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതേതുടര്‍ന്നാണ് ഊരുവിലക്ക് പ്രഖ്യാപിച്ചത്. ഊരുവിലക്കിനെ തുടര്‍ന്ന് ഇവര്‍ക്ക് റേഷന്‍ വിലക്കുകയും പ്രദേശത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വിലക്കുകയും ചെയ്തു. ഇവരുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നിഷേധിച്ചിരിക്കുകയാണ്.
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിരന്തരം ആവര്‍ത്തിക്കുന്ന ദളിത് പീഡനങ്ങളുടെ തുര്‍ച്ചയാണ് ഈ റിപ്പോര്‍ട്ടും. കഴിഞ്ഞ ദിവസം അടിയന്തരത്തിന് സദ്യ നല്‍കാത്തതിനെ തുടര്‍ന്ന് രാജസ്ഥാനില്‍ 30 അംഗ ദളിത് കുടുംബത്തെ ഊരുവിലക്കിയിരുന്നു.






