
തായ്ലാന്ഡില് ഗുഹയില് കുടുങ്ങിയ ഫുട്ബോള് താരങ്ങളേയും പരിശീലകനേയും ലോകകപ്പ് ശെഫനല് കാണാന് ക്ഷണിച്ച് ഫിഫ. തായ്ലാന്ഡ് ഫുട്ബോള് അസോസിയേഷന് അധ്യക്ഷനെഴുതിയ കത്തിലാണ് ഫിഫ പ്രസിഡന്റ് ജിയാനി ഇന്ഫാന്റിനോ പിന്തുണയറിയിച്ചത്. 13 പേരെയും പുറത്തെത്തിക്കാനുള്ള രക്ഷാപ്രവര്ത്തനങ്ങള്ക്ക് ഫിഫ എല്ലാ പിന്തുണയും അറിയിച്ചു.
നാം പ്രതീക്ഷിക്കുന്നതുപോലെ കുട്ടികളേയും പരിശീലകനേയും എത്രയും പെട്ടെന്ന് രക്ഷപ്പെടുത്താന് കഴിയട്ടെ. ആരോഗ്യനിലയില് കാര്യമായ പ്രശ്നങ്ങളൊന്നുമില്ലെങ്കില് ലോകകപ്പ് ഫൈനല് കാണാന് ഞങ്ങളുടെ അതിഥികളായി അവരെ ക്ഷണിക്കാന് ആഗ്രഹമുണ്ട്. നേരത്തെ ലോകകപ്പിന്റെ വിവരങ്ങള് കുട്ടികള് രക്ഷാപ്രവര്ത്തക സംഘത്തോട് തിരക്കിയിരുന്നു.
ജൂണ് 23 നാണ് കുട്ടികളും ഫുട്ബോള് പരിശീലകനും മത്സരശേഷം ഉത്തര തായ്ലാന്ഡിലെ താം ലുവാങ് ഗുഹയിലെത്തിയത്. സംഘം അകത്തു കയറിയതോടെ മഴ പെയ്ത്, ഗുഹയില് വെള്ളം നിറയുകയായിരുന്നു. പന്ത്രണ്ട് ദിവസത്തിലധികമായി ഗുഹയില് കുടുങ്ങിക്കിടക്കുന്ന ഇവരെ പുറത്തെത്തിക്കാന് അതിതീവ്രമായ ശ്രമങ്ങള് പുരോഗമിക്കുകയാണ്.







Comments