
മോസ്കോ: റഷ്യന് ലോകകപ്പില് കിരീടനേട്ടത്തിനായി ഏറ്റവുമധികം സാധ്യത കല്പ്പിക്കുന്ന ടീമാണ് ഇംണ്ട്. ഹാരി കെയ്ന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് ടീം. 52 വര്ഷത്തിനുശേഷം ഒരു ലോകകപ്പ് സ്വപ്നം കണ്ടിറങ്ങിയ ഗാരി സൗത്ത്ഗേറ്റും പടയും തികഞ്ഞ ഒത്തിണക്കത്തോടെയാണ് കുതിക്കുന്നത്.
അതേസമയം പരമ്പരാഗത പരിശീന രീതികളല്ല സൗത്ത്ഗേറ്റ് പിന്തുടരുന്നത് എന്ന് മാത്രമായിരുന്നു ഇതുവരെ ടീം അംഗങ്ങള് പുറത്ത് പറഞ്ഞിരുന്നത്. അതിനിടെ കഴിഞ്ഞ ദിവസമാണ് ആ രഹസ്യം പരസ്യമായത്. മത്സരത്തിനു മുന്നോടിയായി പരിശീലനത്തിനെത്തിയ ഇംണ്ട് ടീമിനൊപ്പം രണ്ടു പേര്ക്കൂടെ ഉണ്ടായിരുന്നു. ഈ ലോകകപ്പില് ഇംണ്ട് ടീമിന്റെ പരിശീലനത്തിനൊപ്പമുള്ളവരാണ് ഇവര് രണ്ടും. രണ്ടു റബ്ബര് കോഴികള്. ടീം സൈക്കോളജിസ്റ്റ് പിപ്പ ഗ്രഞ്ചിന്റെ ഉപദേശത്തിലാണ് റബ്ബര് കോഴികളെ ഉപയോഗിച്ച് പരിശീലിപ്പിക്കുന്നത്.


മൈതാനത്ത് റബ്ബര് കോഴികളുടെ കൊത്ത് കൊള്ളാതെ രക്ഷപ്പെടുകയാണ് ലക്ഷ്യം. പെട്ടെന്ന് വെട്ടിത്തിരിഞ്ഞ് പോകുന്നതിനും എതിരാളികളെ കബളിപ്പിച്ച് രക്ഷപ്പെടുന്നതിനും ഉള്ള പരിശീലനമാണ് റബര്കോഴികളെ ഉപയോഗിച്ച് പരിശീലിക്കുന്നത്. ടീമിന്റെ സെമി വരെയുള്ള കുതിപ്പിന് പിന്നില് ഈ റബ്ബര് കോഴികള് ഉണ്ടായിരുന്നുവെന്ന രഹസ്യമാണ് പരസ്യമായത്.









Comments