
ലിസ്‌ബന്‍: പോര്‍ചുഗലിന്റെ ഇതിഹാസ ഫുട്‌ബോളര്‍ ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ ജീവിത പങ്കാളി ജോര്‍ജിന റോഡ്രിഗസിന്റെയും വിവാഹം വൈകാതെ. ഇതിഹാസ താരം ജനിച്ചുവളര്‍ന്ന മെയ്‌ദീറയുടെ തലസ്‌ഥാനമായ ഫഞ്ചാലിലെ ചരിത്രപ്രസിദ്ധമായ ഫഞ്ചാല്‍ കത്തീഡ്രലിലാണു വിവാഹം.
എട്ടിനാണു വിവാഹ ചടങ്ങുകളെന്നാണു സൂചന. പഞ്ച നക്ഷത്ര ഹോട്ടല്‍ സവോയ് പാലസില്‍ കനത്ത സുരക്ഷയിലാണു വിവാഹ ചടങ്ങുകള്‍. സവോയ് പാലസ് ഹോട്ടലിന്റെ രണ്ട് നിലകളും ബാറുകളും സ്വകാര്യ പരിപാടിക്കായി അടച്ചിടും. 2016 ല്‍ ആരംഭിച്ച അവരുടെ പ്രണയം പതിറ്റാണ്ട് പിന്നിടുകയാണ്.
ഡയമണ്ട് മോതിരം ധരിച്ച ചിത്രം പങ്കുവച്ച് കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ ജോര്‍ജിന വിവാഹ നിശ്‌ചയ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ഇരുവര്‍ക്കും അഞ്ച് കുട്ടികളാണ്. ക്രിസ്‌റ്റ്യാനോയും ജോര്‍ജീനയും ആദ്യമായി കണ്ടുമുട്ടുന്നത് മാഡ്രിഡില്‍ വച്ചാണ്. പ്രശസ്‌തമായ ഗോള്‍ഡന്‍ മൈലിലെ ഗുച്ചി സ്‌റ്റോറില്‍ സെയില്‍സ് അസിസ്‌റ്റന്റായി ജോലി ചെയ്യുകയായിരുന്നു ജോര്‍ജീന. ആത്മബന്ധം 2017 ല്‍ ഇരുവരും സ്‌ഥിരീകരിച്ചു.
73 ദശലക്ഷത്തിലധികം ഇന്‍സ്‌റ്റഗ്രാം ഫോളോവേഴ്‌സുള്ള മോഡലും ബിസിനസുകാരിയുമാണ്‌്. നെറ്റ്‌ഫ്ലിക്‌സ് പുറത്തിറക്കിയ ''ഐയാം ജോര്‍ജീന'' എന്ന മിനി സീരീസ് ജനപ്രിയമായിരുന്നു. സീരീസില്‍ ക്രിസ്‌റ്റ്യാനോ അപൂര്‍വമായാണു വരുന്നത്. ജോര്‍ജീനയെ പരിചയപ്പെടും മുമ്പ് ക്രിസ്‌റ്റ്യാനോ റഷ്യന്‍ മോഡല്‍ ഐറിന ഷൈക്കുമായി പ്രണയത്തിലായിരുന്നു. 2010 ജൂണ്‍ 17നാണ് ആദ്യ മകന്‍ ക്രിസ്‌റ്റ്യാനോ ജൂനിയര്‍ ജനിക്കുന്നത്. 16 വയസുള്ള ക്രിസ്‌റ്റ്യാനോ ജൂനിയറിന്റെ അമ്മയുടെ വിവരങ്ങള്‍ കര്‍ശനമായ സ്വകാര്യമാണ്. പിതാവിന്റെ പാത പിന്തുടര്‍ന്ന് ഫുട്‌ബോള്‍ കളിക്കുന്ന ക്രിസ്‌റ്റ്യാനോ ജൂനിയര്‍ സൗദി അറേബ്യന്‍ക്ല ബ്ബായ അല്‍ നസറിന്റെ യൂത്ത് ടീമിലുണ്ട്. 2025 മേയില്‍ ക്ര?യേഷ്യയില്‍ നടന്ന ടൂര്‍ണമെന്റിനായി പോര്‍ചുഗലിന്റെ യൂത്ത് ടീമിലേക്ക് ക്രിസ്‌റ്റ്യാനോ ജൂനിയറിനെ തെരഞ്ഞെടുത്തിരുന്നു. ക്രിസ്‌റ്റ്യാനോ ജൂനിയറിനെ കൂടാതെ നാല് മക്കളാണുള്ളത്. 2017 ജൂണില്‍ വാടക ഗര്‍ഭപാത്രത്തിലൂടെ ഇരട്ടക്കുട്ടികളായ ഇവാ മരിയ, മാറ്റിയോ എന്നിവര്‍ ജനിച്ചു. 2017 നവംബറിലാണ് ജോര്‍ജീനയുടെയും റൊണാള്‍ഡോയുടെയും ആദ്യ കുഞ്ഞായ അലാന മാര്‍ട്ടിന ജനിക്കുന്നത്. 2022 ഏപ്രിലില്‍ ബെല്ല എസ്‌മെറാള്‍ഡും. ബെല്ലയുടെ ഇരട്ട സഹോദരനായ എയ്‌ഞ്ചല്‍ പ്രസവ സമയത്ത് മരിച്ചത് വലിയ ആഘാതമായി.





Comments