കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളികളില്‍ നിന്നു കോടികള്‍ തട്ടിയെടുത്ത് കേരളത്തിലേയ്ക്ക് മുങ്ങിയ ശേഷം കാനഡയിലേയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മലയാളി യുവാവ് മുംബൈ എയപോര്‍ട്ടില്‍ പിടിയില്‍. ഞീഴൂര്‍ കാപ്പില്‍ ജിന്‍സ് ജയിംസി (32)നെയാണ് മുംബൈ ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ ഇന്നലെ എമിഗ്രേഷന്‍ അധികൃതര്‍ പിടികൂടിയത്.
കേസ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്ന കടുത്തുരുത്തി എസ്എച്ച്ഒ കെ.പി തോംസണ്‍ മുംബൈയിലേയ്ക്ക് പുറപ്പെട്ടു. നടപടികള്‍ പൂര്‍ത്തിയാക്കി ജയിംസിനെ ഇന്നോ നാളെയോ നാട്ടിലെത്തിക്കും. കുവൈറ്റില്‍ തട്ടിപ്പിന് ഇരയായ ഒണ്പതോളം ആളുകള്‍ കോട്ടയം എസ്.പിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് എടുത്തതോടെ ജിന്‍സും കുടുംബവും കാനഡയിലേയ്ക്ക് കടക്കാനായി ഒളിവില്‍ പോയിരുന്നു. ജിന്‍സ് രാജ്യം വിട്ടുപോകുന്നത് തടയാനായി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. മുംബൈയില്‍ കഴിഞ്ഞിരുന്ന ജിന്‍സ് ഇന്നലെ കാനഡയിലേയ്ക്ക് പോകാനായി വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് എമിഗ്രേഷന്‍ വിഭാഗം ഇയാളെ തടഞ്ഞുവെച്ചത്.
തുടര്‍ന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് വിവരം കൈമാറുകയായിരുന്നു. കുവൈറ്റില്‍ ജിന്‍സ് നടത്തുന്ന ബിസിനസ്സില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞും കടമായിട്ടും ആണ് ലക്ഷക്കണക്കിന് രൂപ വീതം ഓരോരുത്തരോടും ഇയാള്‍ വാങ്ങിയത്.

Comments