
ന്യൂഡല്‍ഹി: ബി.ജെ.പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശവുമായി ശശി തരൂര്‍. ഇന്ത്യയില്‍ മുസ്ലീങ്ങളേക്കാള്‍ സുരക്ഷിതര്‍ പശുക്കളാണെന്ന് ശശി തരൂര്‍ പറഞ്ഞു. ആല്‍വാറിലെ പശുക്കടത്ത് ആരോപിച്ച് അക്രമി സംഘം മുസ്ലീം യുവാവിനെ തല്ലിക്കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തരൂരിന്റെ പ്രതികരണം.
വര്‍ഗീയ സംഘര്‍ഷത്തെക്കുറിച്ചുള്ള ബി.ജെ.പി മന്ത്രിമാരുടെ പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യവുമായി യോജിക്കുന്നതല്ല. ഇന്ത്യയില്‍ മുസ്ലീമായിരിക്കുന്നതിനേക്കാള് സുരക്ഷിതം പശുവായിരിക്കുന്നതാണെന്നും തരൂര്‍ പറഞ്ഞു. ഇംഗ്ലീഷ് മാധ്യമത്തില്‍ എഴുതിയ ദീര്‍ഘ ലേഖനത്തിലാണ് ശശി തരൂരിന്റെ വിമര്‍ശനം. യു.പിയില്‍ അക്രമികള്‍ തല്ലിക്കൊന്ന മുഹമ്മദ് അഖ്ലാഖിന്റെ കൊലപാതകം ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന കൊലപാതകങ്ങള്‍ പ്രത്യേകം പരാമര്‍ശിച്ചാണ് തരൂരിന്റെ ലേഖനം.







