ഹരാരെ: സിംബാവെയക്കെതിരായ അവസാന ഏകദിനം 131 റണ്‍സിന് വിജയിച്ചതോടെ അഞ്ചു മത്സരങ്ങളുള്ള പരമ്പര പാക്കിസ്ഥാന് തൂത്തുവാരി. ഞായറാഴ്ചയായിരുന്നു അവസാന ഏകദിന മത്സരം ബുലവായോ ക്യൂന്‍സ് സ്പോര്‍ട്സ് മൈതാനത്ത് നടന്നത്. ഏകദിന പരമ്പര പാക്കിസ്ഥാന് തൂത്തുവാരിയെങ്കിലും പാക്ക് നായകന് ഇന്ത്യന്‍ മുന്‍ നായകന് മഹേന്ദ്ര സിങ് ധോണിയെ കോപ്പിയടിച്ച് പരാജയപ്പെട്ടതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
സിംബാവെയുടെ ഇന്നിങ്സിന്റെ 48-ാം ഓവറിലാണ് സംഭവം അരങ്ങേറിയത്. 48-ാം ഓവറില്‍ തന്റെ കീപ്പിങ് ഗ്ലൗസ് ഊരി ബൗളറുടെ റോളില്‍ എത്തി. ധോണി ഒരു മത്സരത്തില്‍ എടുത്ത നിര്‍ണായക തീരുമാനം അനുകരിച്ച് സര്‍ഫ്രാസ് അഹ്മദ് കീപ്പര്‍ വേഷം അഴിച്ച് ബൗളറായി. രണ്ടു ഓവറുകളില്‍ വിക്കറ്റ് കീപ്പറായി ഫഖര്‍ സമാനെ നിയോഗിച്ചായിരുന്നു പാക്ക് നായകന്റെ പരീക്ഷണം.
എന്നാല്‍ പരീക്ഷണത്തിന്റെ ആദ്യ ഓവര്‍ മനോഹരമായി പന്തെറിഞ്ഞ നായകന് തന്റെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു. വെറും ആറു റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ ഓവര്‍ എറിഞ്ഞു തീര്‍ത്തത്. എന്നാല്‍ പരീക്ഷണം മതിയാകാതെ നായകന് അവസാന ഓവറിലും പന്തെടുത്തു. എന്നാല്‍ പാക്ക് നായകന്റെ ആദ്യ പന്തില്‍ സിക്സ് പറത്തിയാണ് സിംബാവെയുടെ താരം പീറ്റര്‍ മൂര്‍ തുടങ്ങിയത്. രണ്ടു ഓവര്‍ എറിഞ്ഞ സര്‍ഫ്രാസ് 15 റണ്‍സാണ് വിട്ടു നല്‍കിയത്.
ഇന്ത്യന്‍ മുന്‍ നായകന് ധോണി 2009 ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിലാണ് ബൗള്‍ ചെയ്തത്. തന്ത്രങ്ങള്‍ മെനഞ്ഞ നായകന് ട്രാവിസ് ഡൗളിന്റെ വിക്കറ്റ് വീഴ്ത്തിയാണ് താരമായത്. എന്നാല്‍ ഇതേ പാത തിരഞ്ഞെടുത്ത പാക്ക് നായകനു തെറ്റി. ധോണി ആളു വേറെ ലെവലാണു ഭായ്..!

Comments