
പാലക്കാട്: കേരളത്തില് ജാതിവിവേചന കേസുകള് വര്ധിച്ചുവരുന്നതായി സംസ്ഥാന പട്ടികജാതി പട്ടികവര്ഗ കമ്മീഷന്. വിദ്യാഭ്യാസമുള്ളവരിലും ഉദ്യോഗസ്ഥര്ക്കുമിടയിലുമാണ് ഇത്തരത്തില് ജാതി വിവേചനമുള്ളതെന്നും കമ്മീഷന് ചെയര്മാന് ബി.എസ്. മാവോജി പറഞ്ഞു.
പിന്നോക്ക വിഭാഗക്കാരുടെ പരാതികളില് പോലീസ് കാര്യക്ഷമമായി അന്വേഷണം നടത്തുന്നില്ലെന്ന് കമ്മീഷന് കുറ്റപ്പെടുത്തി. പാലക്കാട് അട്ടപ്പാടിയില് അടക്കം പിന്നോക്ക വിഭാഗക്കാരെ പറ്റിച്ച് ഭൂമി തട്ടിയെടുക്കുന്നതായി പരാതി ലഭിക്കുന്നുണ്ട്.
പോലീസുകാര് പരാതി തെറ്റാണെന്ന് സമര്ത്ഥിക്കുന്നതിനും തെളിവുകള് ശേഖരിക്കുന്ന രീതിയാണ് പലപ്പോഴുമുള്ളത്. പട്ടികജാതി പട്ടികവര്ഗ കമ്മീഷന്റെ അദാലത്തില് 83 പരാതികള് ലഭിച്ചു. ഇതില് 61ും ഒത്തുതീര്പ്പാക്കിയെന്നും കമ്മീഷന് അറിയിച്ചു.







Comments