
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവിധ സംഘടനകള്‍ പ്രഖ്യാപിച്ച തിങ്കളാഴ്ചത്തെ ഹര്‍ത്താലില്‍ സഹകരിക്കില്ലെന്ന് ആര്‍എസ്എസും ഹിന്ദു ഐക്യവേദിയും വ്യക്തമാക്കി. അതേസമയം തിങ്കളാഴ്ച രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തുമെന്ന് അയ്യപ്പ ധര്‍മ്മ സേന ജനറല്‍ സെക്രട്ടറി ഷെല്ലി രാമന് പുരോഹിത്, ഹുനമാന്‍ സേന ഭാരത് സംസ്ഥാന ചെയര്മാന് എഎം ഭക്തവല്‍സന്‍ എന്നിവര്‍ ആവര്‍ത്തിച്ചു അറിയിച്ചു. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഇരുസംഘടനകളും കൂട്ടിച്ചേര്‍ത്തു.
ഹര്‍ത്താലിനോടനുബന്ധിച്ച് തിങ്കളാഴ്ച വിവിധ ക്ഷേത്രങ്ങളില്‍ പ്രാര്‍ത്ഥനകള്‍ നടത്താനാണ് സംഘടനകളുടെ തീരുമാനം. ചില സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലിനോട് സഹകരിക്കില്ലെന്നും സ്വകാര്യ ബസുകള്‍ കോട്ടയത്തു സര്‍വീസു നടത്തുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.എസ് സുരേഷ് അറിയിച്ചു.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വവും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ് ബിജുവും അറിയിച്ചു. ഹര്‍ത്താലുമായി ാര്എസ്എസിനു ബന്ധമില്ലെന്നും പിന്നില്‍ ആരാണെന്ന് സര്‍ക്കാര്‍ അന്വേഷണം നടത്തണമെന്നും ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ ആശ്വാനം ചെയ്ത ഹര്‍ത്താലില്‍ പങ്കില്ലെന്ന് അഖില കേരള വിശ്വകര്‍മ്മ മഹാസഭ ഡയറക്ടര്‍ ബോര്‍ഡ് യോഗവും അറിയിച്ചു.






