
ബംഗലൂരു: റോഡ് സുരക്ഷയെ കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കാന് ദൈവങ്ങളെ കൂട്ടുപിടിച്ചിരിക്കുകയാണ് കര്ണാടക പോലീസ്. ഇന്നലെ ബോധവത്കരണത്തിന് പോലീസിനൊപ്പം റോഡിലിറങ്ങിയത് സാക്ഷാല് 'ഗണേശ' ഭഗവാനാണ്. ഗണേശ വേണം ധരിച്ചെത്തിയ ആളാണ് പോലീസിനൊപ്പം ചേര്ന്നത്.
റോഡ് നിയമങ്ങള് പാലിക്കുന്നതിനും ഹെല്മറ്റ് ഉപയോഗിക്കുന്നതിനും ജനങ്ങളെ ബോധവത്കരിക്കുകയാണ് ദൈവങ്ങളുടെ വരവിന്റെ ലക്ഷ്യം. നേരത്തെ 'യമരാജനെ' റോഡിലിറക്കി ബംഗലൂരു പോലീസ് വാര്ത്തകളില് ഇടംപിടിച്ചിരുന്നു.







Comments