
പൊതുവെ ഇന്ത്യ-പാകിസ്താന് എന്ന് കേള്‍ക്കുമ്പോള്‍ ചിരവൈരികള്‍ ആണെന്നാണ് പൊതുവെയുള്ള ധാരണ. ചില സംഭവങ്ങള്‍ ഈ ധാരണയെ സാധൂകരിക്കുമെങ്കിലും നല്ല ബന്ധമാണ് ഇരു രാജ്യങ്ങളും ആഗ്രഹിക്കുന്നത്. സ്വാതന്ത്ര്യദിനം അടുത്തെത്തിയിരിക്കുന്ന സാഹചര്യത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പലരുടെയും വിചാരം പോലെ പാകിസ്താനികള്‍ ഇന്ത്യയുടെ ശത്രുക്കളോ വിരോധമുള്ളവരോ അല്ല എന്ന് തെളിയിക്കുന്ന വീഡിയോയാണ് ഇത്.
തിരക്കേറിയ വഴിയിലുള്ളവരുടെ അടുത്തേക്ക് രണ്ട് പേര് ഇന്ത്യന്‍ പതാകയുമായി എത്തുകയും കീറാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് വീഡിയോ ദൃശ്യം. പലരോടും പതാക കീറാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും ആരും തയ്യാറാകുന്നില്ല.
തുടര്‍ന്ന് പെഴ്സില്‍ നിന്നും 1500 രൂപ എടുത്ത് നീട്ടിയശേഷം പണം തരാം പതാക കീറുമോ എന്ന് ചോദിക്കുന്നു എന്നാല്‍ അതിനും ഇല്ലെന്നായിരുന്നു ഇവരുടെ മറുപടി. 50,000 രൂപ തരാം പതാക കീറുമോ എന്നായിരുന്നു അടുത്ത ചോദ്യം. അതിനും ഇല്ല എന്ന് തന്നെയായിരുന്നു മറുപടി. ഇന്ത്യക്കാരോട് വിരോധമൊന്നുമില്ല പിന്നെന്തിന് പതാക കീറണം എന്ന് ചിലര്‍ ചോദിച്ചു. വീഡിയോയില്‍ ഒരാള്‍ മാത്രം പതകാ കീറുന്നതായിട്ടുണ്ട്. മറ്റുള്ളവരെല്ലാം പതാക കീറാന്‍ തയ്യാറായിട്ടുമില്ല.
വീഡിയോ കാണാം;






