ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റുവിനെതിരെയുള്ള പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ആത്മീയ നേതാവ് ദലൈ ലാമ. ബുധനാഴ്ച ഗോവയിലെ സ്കൂളില്‍ കുട്ടികളുമായി നടന്ന സംവാദത്തിനിടെയായിരുന്നു നെഹ്റുവിനെ സ്വാര്‍ത്ഥന്‍ എന്ന് ദലൈലാമ വിളിച്ചത്. തന്റെ പ്രസ്ഥാവന വിവാദം ഉണ്ടാക്കിയിരിക്കുന്നു അതിനാല്‍ ഞാന്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു എന്നായിരുന്നു ലാമ പറഞ്ഞത്.
മഹാത്മാഗാന്ധിയുടെ ആഗ്രഹം പോലെ ജവഹര്‍ലാല്‍ നെഹ്റുവിനു പകരം മുഹമ്മദ് അലി ജിന്നയ്ക്കു പ്രധാനമന്ത്രി സ്ഥാനം നല്കിയിരുന്നെങ്കില് ഇന്ത്യ-പാക്കിസ്ഥാന് വിഭജനമുണ്ടാകില്ലെന്നു. എന്നാല്‍ ജിന്നയ്ക്കുള്ള പ്രധാനമന്ത്രി സ്ഥാനം സ്വാര്‍ത്ഥനായ നെഹ്റു നിരസിക്കുയായിരുന്നു. എന്നായിരുന്നു ലാമയുടെ പരാമര്‍ശം.






