
ചാലക്കുടി: പ്രളയക്കെടുതിയില്‍ വലയുകയാണ് കേരളം. വെള്ളമിറങ്ങി പലരും വീട്ടിലേക്ക് മടങ്ങി തുടങ്ങി. എന്നാല്‍ ഇഴജന്തുക്കളും വലിയ രീതിയിലുള്ള ചെളിയുമാണ് വീടുകളിലെല്ലാം തന്നെയുള്ളത്. ഇതിനിടെ ആരും പ്രതീക്ഷിക്കാത്ത ഒരു അഥിതിയും വീട്ടിലെത്തി. വീട്ടുകാരും നാട്ടുകാരും കൂടി അഥിതിയെ പിടികൂടുകയും ചെയ്തു.
ചാലക്കുടിയിലാണ് സംഭവം. ചാലക്കുടിയിലെ ഒരു വീട്ടില്‍ നിന്നും വള്ളമിറങ്ങിയപ്പോള് മുതലയെയാണ് കണ്ടെത്തിയത്. ഡ്രീവേള്ഡിനും ചാലക്കുടിക്കും ഇടയിലാണ് പ്രളയം മൂലം ഉപേക്ഷിച്ച വീട്ടില്‍ നിന്നും കണ്ടെത്തിയത്. പ്രളയ്ക്കെടുതിക്ക് ശേഷം വെള്ളം ഇറങ്ങിയപ്പോള്‍ തിരികെ എത്തിയ വീട്ടുകാരാണ് ഇന്നലെ മുതലയെ കണ്ടെത്തിയത്.
വീടിന് സമീപമുള്ള ഷെഡില്‍ നിന്നുമാണ് മുതലയെ കണ്ടെത്തിയത്. കുടുങ്ങി കിടന്ന മുതലയെ നാട്ടുകാര്‍ കൂടി പിടികൂടുകയായിരുന്നു. ഇത് സംസ്ഥാനത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. വെള്ളമിറങ്ങി കഴിയുമ്പോള്‍ ഇത്തരത്തില്‍ പല ജീവികളും വീടുകളിലും മറ്റും ഉണ്ടായേക്കാം എന്നാണ് പലരും പറയുന്നത്.






