
കോട്ടയം: ഒന്നരയാഴ്ചക്കാലം ചീപ്പുങ്കല്‍ പാലത്തില്‍ പടുത വലിച്ചു കെട്ടി ഉണ്ടാക്കിയ ക്യാമ്പും അന്തേവാസികള്‍ അഴിച്ചു മാറ്റുകയാണ്. ഇനി അതിജീവനത്തിന്റെ നാളുകള്‍. ചീപ്പുങ്കല്‍ വടക്കേക്കര ഭാഗത്തുള്ള 10 കുടുംബങ്ങളാണ് പാലത്തില്‍ പടുത വലിച്ചു കെട്ടി പ്രളയത്തെ അതിജീവിച്ചത്. അയല്പക്ക സ്നേഹത്തിന്റെ തീക്ഷണത വറ്റിയിട്ടില്ല എന്നതിന് ഒരു ഉദാഹരണമായിരുന്നു ഈ ക്യാമ്പിലെ അറുപതോളം മനുഷ്യര്‍.
പത്തൊമ്പതിനു പ്രദേശവാസിയായ മുട്ടേല്‍ വീട്ടില്‍ അജയകുമാറിന്റെയും സുനിതയുടെയും മകന് അനന്തുവിന്റെയും കുമരകം സ്വദേശിനി കീര്‍ത്തിയുടെയും വിവാഹമായിരുന്നു. വിവാഹത്തലേന്നു വെളുപ്പിന് അഞ്ചു മുതല്‍ പ്രദേശത്തെ വീടുകളില്‍ വെള്ളം കയറിത്തുടങ്ങി. ചീപ്പുങ്കല്‍ പള്ളിക്കരി പാടത്തിലെ മട പൊട്ടിയ വെള്ളമാണ് ഇവരുടെ ജീവിതത്തിലേക്ക് പ്രളയമായെത്തിയത്. െവെകിട്ട് അഞ്ചു മണി ആയപ്പോഴേക്കും കഴുത്തറ്റം വെള്ളമായിക്കഴിഞ്ഞു. കല്യാണം താലികെട്ടി ലൊതുക്കി വധൂവരന്‍മ്മാരെ ലോറിയില്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കല്യാണാവശ്യത്തിന് വാടകയ്ക്ക് എടുത്ത സാധനങ്ങളും കന്നുകാലികളുമായി ഒരു ക്യാമ്പിലേക്ക് എത്തിപ്പെടാനുള്ള അസൗകര്യം വലുതായിരുന്നു.
െബെപാസ് സര്‍ജറി കഴിഞ്ഞ അജയന്, ഫിറ്റ്സ് ബാധിച്ച ഒരു കുട്ടി, െകെക്കുഞ്ഞുങ്ങള്, കറവപ്പശുക്കള്‍ തുടങ്ങി പ്രാരാബ്ദങ്ങള്‍ ഏറെയുള്ള ഈ കുടുംബങ്ങള്‍ പാലത്തില്‍ കഴിയാന്‍ തീരുമാനിക്കുകയായിരുന്നു. വെളളം കയറാതിരിക്കാന്‍ പാലത്തിലേക്ക് മാറ്റിയ വാഹനങ്ങളിലും സമീപത്തുണ്ടായിരുന്ന കെട്ടുവള്ളത്തിലുമായി കഴിഞ്ഞ ഒന്‍പത് ദിനങ്ങള്‍. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്യാമ്പുകളിലേക്ക് മാറാനായില്ലെങ്കിലും ഭക്ഷണവും മരുന്നുകളും ബേബി ഫുഡും ജില്ലാ ഭരണകൂടം കൃത്യമായി എത്തിച്ചു തന്നു സുനിത അജയന് പറയുന്നു.
കുടിവെളളത്തിന് ക്ഷാമം നേരിട്ടപ്പോള്‍ ഒറ്റ ഫോണ്‍ കോളില്‍ ഒരു കുടുംബത്തിന് 10 കുപ്പി വെള്ളം വീതമെത്തിച്ചു. മെഡിക്കല്‍ സംഘത്തിന്റെ സേവനവും വസ്ത്രങ്ങളും ലഭ്യമാക്കി. വീടുകളില്‍ പലതിലും വെള്ളം ഇറങ്ങി തുടങ്ങിയപ്പോഴും അവസാന വീട്ടില്‍ നിന്നും വെളളം ഇറങ്ങിയതിനു ശേഷം മാത്രം എല്ലാവര്ക്കും ഒരുമിച്ച് വീടുകളിലേക്ക് മടങ്ങിയാല്‍ മതി എന്നതായിരുന്നു അവരുടെ തീരുമാനം. വീടുകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്.
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും ആശുപത്രിയിലെത്തിച്ച ഗര്‍ഭിണിക്ക് സുഖപ്രസവം. മിത്രക്കരി മിത്രമഠത്തില്‍ െസെജുവിെന്റ ഭാര്യ െഷെനിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വെള്ളപ്പൊക്കത്തെതുടര്‍ന്ന് പതിനെട്ടിനാണു മഹാത്മ അയ്യന്‍കാളി സ്മാരക മന്ദിരത്തില്‍ നടക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് െസെജുവും കുടുംബവും എത്തിയത്.
സെപ്റ്റംബര്‍ രണ്ടിനായിരുന്നു െഷെനിക്ക് പ്രസവത്തിനുള്ള തീയതി അറിയിച്ചിരുന്നത്. ഇതിനിടെ, ക്യാമ്പില്‍ പരിശോധനക്കെത്തിയ ഡോക്ടര്‍ െഷെനിക്ക് രക്തസമ്മര്‍ദം കുറവാണെന്ന് കണ്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറണമെന്നു നിര്‍ദേശം നല്‍കുകയായിരുന്നു. 23 ന് യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 24ന് െഷെനി പെണ്‍കുഞ്ഞിന് ജന്മം നല്കി. വീട് താമസയോഗ്യമല്ലാതായതിനാലും പ്രദേശത്ത് പകര്‍ച്ചവ്യാധി ആശങ്കയുള്ളതിനാലും കുഞ്ഞുമായി വീട്ടിലേക്ക് പോകാന്‍ കഴിയാതെ വിഷമിക്കുകയാണിവര്‍.






