
ആലപ്പുഴ: പ്രളയം വിഘ്നമായ വിവാഹത്തിന് ഒടുവില്‍ ദുരിതാശ്വാസക്യാമ്പ് വേദിയായി. ജാതിയുടെ അതിര്‍വരമ്പുകള്‍ മറികടന്നു ശ്രീനാരായണഗുരുദേവന്റെ ജയന്തിദിനത്തിലായി മാംഗല്യം. കണ്ണൂര്‍ ആലങ്കോട് ചാപ്പിലി വീട്ടില്‍ നാണു-ലതാ ദമ്പതികളുടെ മകന് രതീഷും ചമ്പക്കുളം കന്നേകോണിത്തറ വീട്ടില്‍ ബിജു-നിര്‍മല ദമ്പതികളുടെ മകള്‍ അമ്മുവുമാണ് ഒന്നായത്.
ആലപ്പുഴ ഗുരുപുരം ബിലീവേഴ്സ് ചര്‍ച്ച് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണു പട്ടികജാതി വിഭാഗത്തില്‍പ്പെട്ട അമ്മു, നായര്‍ സമുദായാംഗമായ രതീഷിന്റെ െകെപിടിച്ചത്. എം.എല്‍.എയും പഞ്ചായത്ത് അധികൃതരും മതപുരോഹിതരും പോലീസും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നവദമ്പതികള്‍ക്ക് ആശംസ നേര്‍ന്നു.
വിവാഹം ഈ മാസം 21ന് നടത്താനായിരുന്നു ആദ്യതീരുമാനം. പ്രളയത്തോടെ കുടുംബം മുഴുവന്‍ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. അതിനാല്‍, മുഹൂര്‍ത്തവും തീയതിയും മാറി. പിന്നെ ഇന്നലത്തെ മുഹൂര്ത്തമാണുണ്ടായിരുന്നത്. എന്നാല്‍, പ്രതികൂല ചുറ്റുപാടില്‍ വിവാഹം നടക്കുമെന്ന് ബിജുവിന് ഉറപ്പില്ലായിരുന്നു. അതിനാല്‍, ക്യാമ്പധികൃതരുടെ മുന്നില്‍ കഴിഞ്ഞ ഞായറാഴ്ച പ്രശ്നം അവതരിപ്പിച്ചു. ഇതോടെ ക്യാമ്പ് ഉണര്‍ന്നു. എല്ലാവരും കല്യാണത്തിനുള്ള ഒരുക്കത്തിലായി. വിവാഹം കെങ്കേമമായി നടത്താനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് കവിത, സെക്രട്ടറി എസ്.വീണ, െവെസ് പ്രസിഡന്റ് ബിപിന്‍രാജ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഒരേ മനസോടെ മണിക്കൂറുകള്‍ക്കുള്ളില്‍ വിവാഹത്തിനുള്ള ക്രമീകരണങ്ങള്‍ ഒരുക്കി. സ്വന്തം കുടുംബത്തിലെ കല്യാണമെന്ന പോലെ ക്യാമ്പംഗങ്ങളേവരും കലവറയിലും മറ്റുമായി ഒത്തുചേര്‍ന്നു.
അമ്മുവിന്റെ ബന്ധുക്കളില്‍ പലരും പല ക്യാമ്പുകളിലായാണ് കഴിയുന്നത്. ഇവരെയും നാട്ടുകാരെയും വിവാഹദിവസം സ്കൂളിലെത്തിക്കാന്‍ പഞ്ചായത്ത് നടപടിയെടുത്തു. ഇവരെ സഹായിക്കാന്‍ സ്കൂള്‍ അധികൃതര്‍, ഹരിതസേനാംഗങ്ങള്, എ.ഡി.എസ്., സി.ഡി.എസ്. പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ അണിനിരന്നതോടെ എല്ലാം മംഗളകരമായി. ബിലീവേഴ്സ് ചര്‍ച്ചും സഹായിച്ചു. എല്ലാ മതാചാരങ്ങളോടെയുമായിരുന്നു ചടങ്ങ്. എ.എം.ആരിഫ് എം.എല്‍.എ.യാണ് വരനെ അണിയിക്കാനുള്ള പൂമാല വധുവിന് െകെമാറിയത്.
അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്യാന്‍ ആലപ്പുഴയിലെത്തിയപ്പോഴാണ് അമ്മുവിനെ രതീഷ് പരിചയപ്പെട്ടത്. തുടര്‍ന്നു പ്രണയമായി. ഇതാണ് ദുരിതവേളയിലും സാഫല്യമായത്. ദുരിതാശ്വാസ ക്യാമ്പിലെ വിവാഹം അതിജീവനത്തിന്റെ മറ്റൊരു സന്താഷമുഹൂര്ത്തമാണു സമ്മാനിക്കുന്നത്.






