ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസിന്റെ ജക്കാര്‍ത്തന്‍ മണ്ണില്‍ മലയാളിത്തിളക്കം. 1500 മീറ്ററില്‍ മലയാളി താരം ജിന്സന് ജോണ്‍സനാണ് സുവര്‍ണ്ണത്തിളക്കം ഇന്ത്യയ്ക്ക് സമ്മാനിച്ചത്. വനിതകളുടെ 1500 മീറ്ററില്‍ മലയാളി താരം പി.യു. ചിത്ര വെങ്കലം നേടി.
മൂന്ന് മിനിറ്റ് 44.72 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യയ്ക്കായി ജിന്സണ് ജോണ്സണ് സുവര്ണ്ണതാരമായത്. ഇതോടെ ഇന്ത്യയുടെ സ്വര്‍ണ്ണനേട്ടം 12 ആയി. നേരത്തെ 800 മീറ്ററില്‍ ജിന്സണ് വെള്ളി നേടിയിരുന്നു. എന്നാല്‍ 800 മീറ്ററിലെ സുവര്ണ്ണജേതാവ് മന്‍ജീത് സിങ്ങിന് നാലാം സ്ഥാനത്താണ് 1500 ല്‍ ഫിനിഷ് ചെയ്തത്.

വനിതകളുടെ 1500 മീറ്ററില്‍ വെങ്കലം നേടി ചിത്രയാണ് ഇന്ത്യയ്ക്കായി പന്ത്രണ്ടാം ദിനം അക്കൗണ്ട് തുറന്നത്. 4:12:56 സെക്കന്‍ഡിലാണ് ചിത്ര വെങ്കലം നേടിയത്. ബഹ്റൈന്‍ താരം കല്‍കിഡാന്‍ ബെഫ്കാഡു സ്വര്‍ണ്ണം, ബഹ്റൈന്റെ തന്നെ ടിഡിസ്റ്റ് ബിലേ വെള്ളിയും നേടി. വനിതകളുടെ ഡിസ്കസ്ത്രോയില്‍ 62.26 മീറ്റര്‍ പായിച്ച് സീമ പൂനിയ ഇന്ത്യയ്ക്കായി വെങ്കലം നേടി. 2014 ഇഞ്ചിയോണില്‍ സീമ സ്വര്‍ണ്ണം നേടിയിരുന്നു.
അതേസമയം, പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മലേഷ്യയോട് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് തോറ്റത്. മുഴുവന്‍ സമയത്ത് ഇരു ടീമുകളും രണ്ടു വീതം നേടി സമനിലയിലായതോടെ മത്സരം പെനാല്‍റ്റിയിലേക്കും പിന്നാലെ പെനാല്‍റ്റി ഷുട്ടൗട്ടിലേക്കും നീങ്ങുകയായിരുന്നു.

Comments