ബാങ്കോക്ക്: പത്തുവര്‍ഷത്തിനിടയില്‍ ബാങ്കോക്ക് നഗരത്തിന്റെ പകുതിയോളം കടലെടുക്കുമെന്ന് മുന്നറിയിപ്പ്. ലോക ബാങ്കിന്റെ റിപ്പോര്‍ട്ടിലാണ് കാലാവസ്ഥാ വ്യതിയാനം കൊണ്ട് സംഭവിക്കാവുന്ന കനത്ത പേമാരിയും കൂടെചേര്‍ന്ന് നഗരത്തിന്റെ പകുതിയോളം വെള്ളത്തിനടിയിലാകുമെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഗുരുതരമായ കാലാവസ്ഥാ വ്യതിയാനം, താപനില ഉയരുന്നത്, കൊടുങ്കാറ്റ്, കനത്ത പേമാരി, വരള്‍ച്ച, പ്രളയം ഉള്‍പ്പെടെ നഗരത്തിന്റെ സ്ഥിതിഗതികള്‍ വഷളാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഈ വര്‍ഷം അവസാനം പോളണ്ടില്‍ നടക്കാനിരിക്കുന്ന യുഎന്‍ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായ പ്രാഥമിക യോഗത്തിന് ബാങ്കോക്കില്‍ ചൊവ്വാഴ്ച തുടങ്ങാനിരിക്കെയാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്നും 1.5 മീറ്റര്‍ ഉയരം മാത്രമുള്ള ചതുപ്പുനിലത്തിലാണ് ബാങ്കോക്ക് സ്ഥിതി ചെയ്യുന്നത്. കനത്ത മഴയില്‍ നഗരത്തിന്െ് റ40 ശതമാനം വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം ഓരോ വര്‍ഷവും ഒന്നോ രണ്ടോ സെന്റീമീറ്റര്‍ വീതം നഗരത്തെ കടലെടുക്കുമെന്നും നേരത്തെ പഠനം പുറത്തുവന്നിരുന്നു. 2011 ലുണ്ടായ പ്രളയത്തില്‍ നഗരത്തിന്റെ ഭൂരിപക്ഷം പ്രദേശങ്ങളും വെള്ളത്തിലായിരുന്നു. ജക്കാര്‍ത്തയ്ക്കും മനിലയ്ക്കും പിന്നാലെ ലോകത്തില്‍ ഏറ്റവും ഭീകരമായി കാലാവസ്ഥ വ്യതിയാനം ബാധിക്കുന്ന നഗരമാണ് ബാങ്കോക്ക് എന്നാണ് വിലയിരുത്തല്‍.

Comments