
മുംബൈ: ഡോളറിനെതിരെ രൂപയുടെ തകര്‍ച്ച തുടരുന്നു. തിങ്കളാഴ്ച രൂപയുടെ വിനിമയ മൂല്യം 22 പൈസ ഇടിഞ്ഞ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കായ 71.21ല്‍ എത്തിയിരുന്നു. ഇന്ന് അത് 71.64 വരെ എത്തിയിരിക്കുകയാണ്.
ക്രൂഡ് ഓയില്‍ വിലയും യുഎസ് ചൈന വ്യാപാരയുദ്ധവും ഡോളറിനെതിരെ രുപയുടെ മൂല്യം തുടര്‍ച്ചയായി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ജനുവരി ഒന്ന് മുതല്‍ സെപ്റ്റംബര്‍ മൂന്ന് വരെയുള്ള കാലയളവിനിടയില്‍ രൂപയുടെ മൂല്യം കണക്കാക്കുമ്പോള്‍ 10 ശതമാനത്തിലധികമാണ് ഇടിഞ്ഞത്.
തുര്‍ക്കി, അര്‍ജന്റീന രാജ്യങ്ങളുടെ സാമ്പത്തീക പ്രതിസന്ധി സൃഷ്ടിക്കുന്ന വെല്ലുവിളികളും രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയുന്ന സാഹചര്യത്തില്‍ ക്രൂഡ് ഓയില്‍ വില 78 ഡോളര്‍ കടന്നതും വിനിമയ നിരക്ക് ഇടിയാന്‍ കാരണമാകുന്നു.




