
ദുബായ്: ക്യാപ്റ്റന്‍ കൂള്‍ എന്നറിയപ്പെട്ടിരുന്ന മഹേന്ദ്ര സിംഗ് ധോണി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞിട്ട് രണ്ട് വര്‍ഷമാകുന്നു. എന്നാലും ഇന്ത്യന്‍ ടീം ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ സുപ്രധാന തീരുമാനങ്ങളിലൂടെ വിജയശില്പിയാകാറുള്ളത് ധോണിയാണ്. ഏഷ്യാ കപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടവും മറിച്ചായിരുന്നില്ല. ധോണിയുടെ പരിചയസമ്പത്ത് അവിടെയും കാണാനായി.
ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ചു. ഓപ്പണര്‍മാരായ ലിന്റണ് ദാസിനെയും നിസാമുള്‍ ഹൊസൈനെയും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംമ്രയും പുറത്താക്കി. ഒമ്പതാം ഓവറില്‍ രോഹിത് പന്ത് ജഡേജയെ ഏല്‍പ്പിച്ചു. ദീര്‍ഘകാലത്തിന് ശേഷം ഏകദിന ടീമില്‍ തിരികെ എത്തിയ ജഡേജയുടെ രണ്ടാം പന്ത് നോബോള്‍, പിന്നീട് ഫ്രീഹിറ്റ്, അടുത്ത പന്തിലും ഷക്കീബ് അല്‍ ഹസന് ബൗണ്ടറി നേടി.
ടീമിലേക്കുള്ള ജഡേജയുടെ മടങ്ങിവരവ് തകര്ച്ചയോടെയാണെല്ലോ എന്ന് ആരാധകര്‍ ആകുലതപ്പെട്ടിരിക്കുമ്പോഴാണ് ധോണിയുടെ ഇടപെടല്‍. നാലാം പന്ത് ജഡേജ എറിയുന്നതിന് മുമ്പ് നായകന് രോഹിത് ശര്മ്മയ്ക്കടുത്തെത്തി. സ്കവയര്‍ ലെഗ്ഗില്‍ ഫീല്‍ഡറെ നിര്‍ത്താന്‍ നിര്‍ദേശം. ഇത് പ്രകാരം രോഹിത് ശര്‍മ്മ ശിഖര്‍ ധവാനെ അവിഡെ ഫീല്ഡിംഗിനിട്ടു. ഇതെല്ലാം ഷക്കീബ് കാണുന്നുണ്ടായിരുന്നു എന്നിട്ടും അടുത്ത ബന്ത് സ്വീപ് ചെയ്ത് ധവാന്റെ കൈയ്യില്‍ ഷക്കീബ് എത്തിച്ച് ഔട്ടായി.
രോഹിതിനടുത്ത് വന്ന് ധോണി കാര്യങ്ങള്‍ പറയുന്നതും, രോഹിത് ധവാനെ ഫീല്ഡിംഗിനിടുന്നതും എല്ലാം വ്യക്തമാണ്. ഇതോടെ ആത്മവിശ്വാസം വീണ്ടെടുത്ത ജഡേജ മൂന്ന് വിക്കറ്റുകള്‍ കൂടി പിഴുതെടുത്തു. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്. മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
— Gentlemen's Game (@DRVcricket) September 21, 2018






