ദുബായ്: ഐഡിയ കൊള്ളാം പക്ഷെ പുറകിലെ 'കൈ' ആരുടേത് എന്ന ചര്‍ച്ചയാണ് ക്രിക്കറ്റ് ലോകത്ത് ഇപ്പോള്‍ ചൂടേറിയ ചര്‍ച്ചയിലേക്ക് നയിക്കുന്നത്. ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യാ-ബംഗ്ലാദേശ് മത്സരത്തിനിടെ ഷക്കീബ് അല്‍ ഹസനെ പുറത്താക്കാനുള്ള തന്ത്രം ആരുടേത് എന്ന കാര്യത്തിലാണ് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നത്.
ടോസ് നേടിയ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ബംഗ്ലാദേശിനെ ബാറ്റിംഗിനയച്ചു. ഓപ്പണര്‍മാരായ ലിന്റണ് ദാസിനെയും നിസാമുള്‍ ഹൊസൈനെയും ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുംമ്രയും പുറത്താക്കി. പത്താം ഓവറില്‍ രോഹിത് പന്ത് ജഡേജയെ ഏല്‍പ്പിച്ചു. ദീര്‍ഘകാലത്തിന് ശേഷം ഏകദിന ടീമില്‍ തിരികെ എത്തിയ ജഡേജയുടെ രണ്ടാം പന്ത് നോബോള്‍, പിന്നീട് ഫ്രീഹിറ്റ്, അടുത്ത പന്തിലും ഷക്കീബ് അല്‍ ഹസന് ബൗണ്ടറി നേടി.
ടീമിലേക്കുള്ള ജഡേജയുടെ മടങ്ങിവരവ് തകര്ച്ചയോടെയാണെല്ലോ എന്ന് ആരാധകര്‍ ആകുലതപ്പെട്ടിരിക്കുമ്പോഴാണ് ധോണിയുടെ ഇടപെടല്‍. നാലാം പന്ത് ജഡേജ എറിയുന്നതിന് മുമ്പ് നായകന് രോഹിത് ശര്മ്മയ്ക്കടുത്തെത്തി. സ്ക്വയര്‍ ലെഗ്ഗില്‍ ഫീല്‍ഡറെ നിര്‍ത്താന്‍ നിര്‍ദേശം. ഇത് പ്രകാരം രോഹിത് ശര്‍മ്മ ശിഖര്‍ ധവാനെ അവിടെ ഫീല്ഡിംഗിനിട്ടു. ഇതെല്ലാം ഷക്കീബ് കാണുന്നുണ്ടായിരുന്നു എന്നിട്ടും അടുത്ത ബന്ത് സ്വീപ് ചെയ്ത് ധവാന്റെ കൈയ്യില്‍ ഷക്കീബ് എത്തിച്ച് ഔട്ടായി. രോഹിതിനടുത്ത് വന്ന് ധോണി കാര്യങ്ങള്‍ പറയുന്നതും, രോഹിത് ധവാനെ ഫീല്ഡിംഗിനിടുന്നതും എല്ലാം വ്യക്തമാണ്.

എന്നാല്‍ തന്ത്രത്തിനു പിന്നില്‍ ധോണിയാണെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ ഐപിഎല്ലില്‍ ധോണിയുടെ ടീമായ ചെന്നൈ സൂപ്പര്‍ കിങ്ങ്സും രോഹിത്തിന്റെ നായക മികവിനെ പ്രകീര്‍ത്തിച്ച് മുംബൈ ഇന്ത്യന്‍സും രംഗത്തെത്തിയിരിക്കുകയാണ്.
ഷക്കീബിന്റെ വിക്കറ്റോടെ ആത്മവിശ്വാസം വീണ്ടെടുത്ത ജഡേജ മൂന്ന് വിക്കറ്റുകള്‍ കൂടി പിഴുതെടുത്തു. 10 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുകൊടുത്തായിരുന്നു ജഡേജ നാല് വിക്കറ്റുകള്‍ പിഴുതത്. മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു

Comments