
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സമാധാനത്തിനുല്ള നോബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്തതായി വിവരം. ബി.ജെ.പിയുടെ തമിഴ്നാട് സംസ്ഥാന അധ്യക്ഷ തമിഴിശൈ സൗന്ദര്‍രാജനും ഭര്‍ത്താവും സ്വകാര്യ സര്‍വകലാശാലയുടെ നെഫ്രോളജിസ്റ്റുമായ ഡോ. പി സൗന്ദര്‍രാജനും മോദിയുടെ പേര് നാമനിര്‍ദേശം ചെയ്തതായാണ് വിവരം. ഇക്കാര്യം പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
' 2019ലെ സമാധാനത്തിനുള്ള നോബേല്‍ സമ്മാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നിര്‍ദേശിച്ചു. ലോകത്തെ ഏറ്റവും വലിയ ആരോഗ്യ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് നടപ്പാക്കിയതിനാണിത്. ഡോ. തമിഴിശൈ സൗന്ദര്രാജയാണ് മോദിയുടേ പേര് നിര്‍ദേശിച്ചതെന്നും' പാര്‍ട്ടി പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആയുഷ്മാന്‍ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.
2019 ജനുവരി 31 ആണ് നോബേല്‍ സമ്മാനത്തിനായുള്ള നാമനിര്‍ദേശം സമര്‍പ്പിക്കാനുള്ള അവസാന ദിവസം. സെപ്റ്റംബര്‍ മുതലാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുക. സര്‍വ്വകലാശാല അധ്യാപകര്‍ക്കും പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും പ്രധാനമന്ത്രിയുടെ പേര് നാമനിര്‍ദേശം ചെയ്യാമെന്നും വാര്‍ത്താ കുറുപ്പില്‍ പറഞ്ഞിരിക്കുന്നതായാണ് വിവരം.
പ്രധാനമന്ത്രിയുടെ ആയുഷ്മാന്‍ ഭാരത് പദ്ധതിയെ പുകഴ്ത്തി തിമിഴിശൈ സൗന്ദര്‍രാജ് ട്വീറ്റ് ചെയ്തിരുന്നു. ഉതിന് പിന്നാലെയാണ് മോദിയെ നൊബേല്‍ സമ്മാനത്തിനായി നാമനിര്‍ദേശം ചെയ്തതായുള്ള റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.






