ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കൂള്‍ ക്യാപ്റ്റനെന്ന വിശേഷണം ചാര്‍ത്തപ്പെട്ട താരമാണ് എംഎസ് ധോണി. ബെസ്റ്റ് ഫിനിഷര്‍, തന്ത്രങ്ങളുടെ ക്യാപ്റ്റന്‍, വിക്കറ്റിനു പിന്നിലെ പ്രകടനം എല്ലാത്തിനും പുറമെ ചര്‍ച്ചയാകുന്നത് 'ഡിആര്‍എസ്' സംവിധാനമാണ്. അമ്പയറിന്റെ തീരുമാനം പുനപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്കുന്ന ഡിസിഷന്‍ റിവ്യൂ സിസ്റ്റം(ഡിആര്‍എസ്) ഇപ്പോള്‍ ധോണി റിവ്യൂ സിസ്റ്റം എന്നതാണ് ലോകപ്രസിദ്ധം.
ഡിആര്‍എസ് ഉപയോഗിക്കുന്നതിലെ കഴിവാണ് ധോണിക്ക് കയ്യടി നേടിക്കൊടുന്നത്. ധോണിയുടെ ഡിആര്‍എസ് തീരുമാനമെടുക്കാനുള്ള കഴിവിനെ പുകഴ്ത്തി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ധോണി ക്രിക്കറ്റില്‍ നിന്ന് വിരമിച്ചാല്‍ ശേഷം എന്താകും ചെയ്യുക എന്ന് ആരാധകരെയും അലട്ടുന്ന ചോദ്യമാണ്. ആകാശ് ചോപ്രയുടെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ഡിആര്സുമായി ബന്ധപ്പെട്ട ജോലിയാകും ധോണി തിരഞ്ഞെടുക്കുകയെന്ന് ആകാശ് ചോപ്ര വിലയിരുത്തുന്നു. ഡിആര്‍എസ് ഉപയോഗത്തെക്കുറിച്ച് നടത്തുന്ന ക്ലാസില്‍ എല്ലാ ടീമുകളുടെയും നായകന്മാര് പങ്കെടുക്കാനും ആകാശ് ചോപ്ര നിര്‍ദേശിക്കുന്നുണ്ട്. ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചുവെങ്കിലും വളരെ സൂക്ഷ്മതയോടെ കളി നിരീക്ഷിക്കുന്ന ധോണിയുടെ നിര്‍ദേശം ഇന്ത്യന്‍ നായകന്മാര് അംഗീകരിക്കാറുണ്ട്. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെയുള്ള കളിയില്‍ എട്ടാം ഓവര്‍ എറിഞ്ഞ യുസ്വേന്ദ്ര ചാഹലിന്റെ പന്തിന്റെ ഗതി മനസിലാക്കുൃന്നതില് പരാജയപ്പെട്ട ഇമാമിന്റെ പാഡില്‍ പന്ത് കൊണ്ടപ്പോള്‍ തന്നെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തു. എന്നാല്‍ ഔട്ട് വിളിക്കാതായതോടെ ധോണി രോഹിന്റെ അടുത്തുവന്ന് റിവ്യൂ ആവശ്യപ്പെടുകയായിരുന്നു. റിവ്യൂ എത്തിയപ്പോള്‍ നോട്ട് ഔട്ട് ഔട്ട് ആകുകയും ചെയ്തു.

Comments