
ഫോക്‌സ്ബ്രോ: ഫ്രാന്‍സും മൊറോക്കോയും തമ്മില്‍ നടന്ന ഫുട്‌ബോള്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഗോള്‍ മഴ പെയ്‌തില്ലെങ്കിലും തകര്‍പ്പനായി. പന്ത് വിട്ടു കൊടുത്ത് കിട്ടിയ അവസരങ്ങള്‍ മുതലാക്കാനുള്ള ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സിന്റെ തന്ത്രം ശിഷ്യന്‍മാര്‍ അതേപടി നടപ്പാക്കി.
കളിയുടെ 52 ശതമാനം സമയത്തും പന്ത് മൊറോക്കന്‍ താരങ്ങളുടെ പക്കലായിരുന്നു. പക്ഷേ മുഹമ്മദ് ക്വാഭിയുടെ ശിഷ്യന്‍മാര്‍ക്ക് അഞ്ച് ഷോട്ടുകള്‍ മാത്രമാണു ഫ്രഞ്ച് ബോക്‌സിലേക്കു പായിക്കാന്‍ കഴിഞ്ഞത്. ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മായ്‌ക് മായ്‌ഗാനെ ഒരു തവണ മാത്രമാണ് മൊറോക്കോ താരങ്ങള്‍ പരീക്ഷിച്ചത്. ഫ്രഞ്ച് എതിര്‍ ബോക്‌സിലേക്ക് 22 തവണയും ഗോളിലേക്ക് ഒന്‍പത് തവണയും ഷോട്ടെടുത്തു. മൊറോക്കോക്കാര്‍ 498 പാസുകളും ഫ്രഞ്ചുകാര്‍ 476 പാസുകളും പൂര്‍ത്തിയാക്കി. 4-2-3-1 എന്ന ഫോര്‍മേഷനിലാണ് ഇരുടീമുകളും കളിച്ചത്.
എംബാപ്പെ ഫ്രഞ്ച് മുന്‍നിരയിലും ചെംസ്‌ഡിനെ തായ്‌ബി മൊറോക്കോയുടെ മുന്‍നിരയിലും കളിച്ചു. ഒസുമാനെ ഡെംബലെ, മൈക്കിള്‍ ഒലിച്, ഡിസയര്‍ ഡ്യു എന്നിവര്‍ പിന്നില്‍നിന്നു. ഫ്രാന്‍സിന്റെ ആക്രമണ നിരയെ നേരിടാന്‍ അമിത പ്രതിരോധത്തിലേക്ക് പോയതാണ് മൊറോക്കോയ്‌ക്ക് തിരിച്ചടിയായത്. പരുക്കേറ്റു പുറത്തായ സ്‌ട്രൈക്കര്‍ ഇസ്‌മായില്‍ സായ്‌ബാരിയുടെ അഭാവം മൊറോക്കോയുടെ മുന്നേറ്റത്തില്‍ നിഴലിച്ചു. 35 മത്സരങ്ങള്‍ നീണ്ട അപരാജിത കുതിപ്പാണ് എംബാപ്പെയുടെ 60-ാം മിനിറ്റിലെ ഗോളോടെ അവസാനിച്ചത്. ഒന്നാം പകുതിയില്‍ മൊറോക്കോ പൂര്‍ണമായും പ്രതിരോധത്തിലൂന്നി. നാലാം മിനിറ്റില്‍ തന്നെ ഡായോട്ട് ഉപമെകാനോയുടെ ഹെഡറിനെ പോയന്റ് ബ്ലാങ്ക് സേവിലൂടെ യാസിനെ ബൗനു തടുത്തു. 25-ാം മിനിറ്റില്‍ മുന്നേറ്റം തടയാനുള്ള ശ്രമത്തിനിടെ നുസെയ്‌ര്‍ മസ്‌രാവി എംബാപ്പെയെ പിന്നില്‍നിന്നു വീഴ്‌ത്തി. ഫൗളിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വീരല്‍ ചൂണ്ടി. എംബാപ്പെയുടെ ദുര്‍ബലമായ കിക്ക് കൃത്യമായ ദിശയിലേക്കു ഡൈവ് ചെയ്‌ത ബൗനു അനായാസം പിടിച്ചെടുത്തു.
35-ാം മിനിറ്റില്‍ ഡിസയര്‍ ഡ്യുവിന്റെ ഗോളെന്നുറച്ച ഷോട്ടും ബൗനു രക്ഷപ്പെടുത്തി. ഒന്നാം പകുതിയില്‍ മത്സരം പൂര്‍ണമായും ഫ്രാന്‍സിന്റെ വരുതിയിലായിരുന്നു. സ്‌ട്രൈക്കര്‍ ഇസ്‌മയെല്‍ സൈബാരിയുടെ അഭാവം മൊറോക്കോയുടെ കളിയില്‍ ഉടനീളം നിഴലിച്ചു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് മൊറോക്കോയുടെ ഗോളിലേക്കുള്ള ഏക ഷോട്ടെത്തിയത്. ഉപമെകാനോയും സാലിബയും ഒഴികെയുള്ള ഫ്രഞ്ച് താരങ്ങളെല്ലാം മൊറോക്കന്‍ ബോക്‌സിനു മുന്നിലായിരുന്നു. സമ്പൂര്‍ണമായ പ്രതിരോധമായിരുന്നു മൊറോക്കോ ഒന്നാം പകുതിയില്‍ കാഴ്‌ചവച്ചത്. എബാപ്പെയും ഡെംബെലെയും ഒലീസെയും ഡുവെയുമെല്ലാം തുടര്‍ച്ചയായി പ്രതിരോധത്തെ പരീക്ഷിച്ചു.
ബൗനുവാണ് അവരുടെ രക്ഷയ്‌ക്കെത്തിയത്. ലൂക്കാസ് ഡിഗ്‌നെയുടെ ഒരു ലോങ് റേഞ്ച് ഷോട്ട് ക്രോസ്‌ബാറില്‍ തട്ടിത്തെറിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മൊറോക്കോ ഏതാനും മുന്നേറ്റങ്ങള്‍ നടത്തി. 56-ാം മിനിറ്റില്‍ മൈക്കല്‍ ഒലീസെയുടെ മികച്ചൊരു മുന്നേറ്റത്തില്‍ ലഭിച്ച പന്ത് എംബാപ്പെ പുറത്തേക്കടിച്ച് കളഞ്ഞു. 60-ാം മിനിറ്റില്‍ എംബാപ്പെ ലക്ഷ്യത്തിലെത്തി. ബോക്‌സില്‍ എംബാപ്പെയ്‌ക്ക് പന്ത് ലഭിക്കുമ്പോള്‍ ചുറ്റും മൊറോക്കന്‍ താരങ്ങളായിരുന്നു. താരത്തിന്റെ ഷോട്ട് ബൗനുവിന് യാതൊരു അവസരവും നല്‍കാതെ വലയില്‍. 30 വയസിന് മുമ്പ് 20 ലോകകപ്പ് ഗോളുകള്‍ തികയ്‌ക്കുന്ന ആദ്യ താരമെന്ന റെക്കോഡും എംബാപ്പെ സ്വന്തമാക്കി. ആറാം മിനിറ്റില്‍ ഫ്രാന്‍സ് ലീഡുയര്‍ത്തി. 66-ാം മിനിറ്റില്‍ മധ്യനിരയില്‍നിന്ന് എംബാപ്പെയുടെ പാസുമായി ഒറ്റയ്‌ക്ക് പന്തുമായി മുന്നേറയ ഒസ്‌മാന്‍ ഡെംബെലെയുടെ ഷോട്ട് തടുക്കാന്‍ ബൗനുവിനായില്ല.
ഈ ലോകകപ്പില്‍ ഡെംബെലെയുടെ അഞ്ചാം ഗോളായിരുന്നു അത്. ലോകകപ്പില്‍ കൂടുതല്‍ മത്സരങ്ങളില്‍ ടീമിനെ പരിശീലിപ്പിച്ച കോച്ചെന്ന റെക്കോഡിനൊപ്പമെത്താന്‍ ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സിനായി. കോച്ചായി അദ്ദേഹത്തിന്റെ 25-ാം മത്സരമായിരുന്നു. പശ്‌ചിമ ജര്‍മനിയെ 25 മത്സരങ്ങളില്‍ പരിശീലിപ്പിച്ച ഹെല്‍മുട്ട് ഷോണിന്റെ റെക്കോഡിനൊപ്പമാണ് അദ്ദേഹം. 1966 മുതല്‍ 1978 വരെ ജര്‍മനിയുടെ കോച്ചായിരുന്നു ഹെല്‍മുട്ട്. 2012 ല്‍ ഫ്രഞ്ച് കോച്ചായെത്തിയ ദെഷാംപ്‌സിനു കീഴില്‍ ടീം നാലു ലോകകപ്പുകളില്‍ കളിച്ചു.






