
ഫോക്‌സ്പ്രോ (യു.എസ്.എ.): മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കു തോല്‍പ്പിച്ച് ഫ്രാന്‍സ് ഫുട്‌ബോള്‍ ലോകകപ്പിന്റെ സെമി ഫൈനലില്‍ കടന്നു. ബോസ്‌റ്റണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കിലിയന്‍ എംബാപ്പെയും ഒസുമാനെ ഡെംബലെയുമാണു ഗോളുകളടിച്ചത്. തുടരെ മൂന്നാം ലോകകപ്പിലാണ് ഫ്രാന്‍സ് സെമിയില്‍ കളിക്കുന്നത്.
2018 ലോകകപ്പില്‍ ജേതാക്കളായ അവര്‍ ഖത്തര്‍ ലോകകപ്പിലെ റണ്ണര്‍ അപ്പായി. എംബാപ്പെ ഈ ലോകകപ്പിലെ എട്ടാമത്തെയും ഡെംബെലെ അഞ്ചാമത്തേയും ഗോളടിച്ചു. ഗോള്‍ഡന്‍ ബൂട്ടിനായുള്ള മത്സരത്തില്‍ എംബാപ്പെ അര്‍ജന്റീനയുടെ ലയണല്‍ മെസിക്കൊപ്പമെത്തി. മെസി എട്ട് ഗോളുകളടിച്ചെങ്കിലും അസിസ്‌റ്റുകളില്‍ എംബാപ്പെയ്‌ക്കാണു മുന്‍തൂക്കം.
ഡെംബലെയുടെ ഗോളിന് വഴിയൊരുക്കിയത് ഉള്‍പ്പെടെ എംബാപ്പെ നാല് അസിസ്‌റ്റുകള്‍ ഇതുവരെ കുറിച്ചു. കളിയുടെ 28-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി എംബാപ്പെയ്‌ക്കു ലക്ഷ്യത്തിലെത്തിക്കാനായില്ല. മൊറോക്കോ ബോക്‌സില്‍ മസ്‌റൂയി എംബാപ്പെയെ തന്നെ ഫൗള്‍ ചെയ്‌തതിനായിരുന്നു പെനാല്‍റ്റി. എംബാപ്പെയുടെ കിക്ക് മൊറോക്കന്‍ ഗോള്‍ കീപ്പര്‍ യാസിനെ ബൗനു ഗംഭീരമായി തടുത്തു. ഒന്നാം പകുതി ഗോള്‍രഹിതമായി. കളി ഒരു മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ആദ്യ ഗോളെത്തിയത്. തുടരന്‍ മുന്നേറ്റത്തില്‍ നിന്നാണു ഗോള്‍ വീണത്.
ആന്റണി റാബിയോട്ട് തുടങ്ങി വച്ച മുന്നേറ്റം ഡ്യുവിലേക്ക്. ക്രോസ് മസ്‌റൂയി റാഞ്ചിയെങ്കിലും ഡ്യുവിലേക്കു തന്നെയെത്തി.
ഡിസയര്‍ ഡ്യു നല്‍കിയ പാസിനെ എംബാപ്പെ ഡിഫന്‍ഡര്‍മാര്‍ക്കിടയിലൂടെ വലയിലാക്കി. ഡൈവ് ചെയ്‌ത ബൗനുവിന് പന്ത് കാണാനുമായില്ല.
ആറ് മിനിറ്റുകള്‍ക്കു ശേഷം അടുത്ത ഗോളുമെത്തി. എംബാപ്പെ മറിച്ചു നല്‍കിയ പന്തിനെ ഡെംബലെ വലംകാലനടിയിലൂടെ വലയിലാക്കി. ഫ്രഞ്ച് കോച്ച് ദിദിയര്‍ ദെഷാംപ്‌സും മൊറോക്കോ കോച്ച് മുഹമ്മദ് ക്വാഭിയും 4-2-3-1 ഫോര്‍മേഷനാണ് ഒരുക്കിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30 മുതല്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ നോര്‍വേ ഇം?ണ്ടിനെയും രാവിലെ 6.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ അര്‍ജന്റീന സ്വിറ്റ്‌സര്‍ലന്‍ഡിനെയും നേരിടും.






