
ലണ്ടന്‍: ഇം?ണ്ട് വനിതകള്‍ക്കെതിരായ ഏക ക്രിക്കറ്റ് ടെസ്‌റ്റില്‍ ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിടുന്നു.
ഒന്നാം ദിവസം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റിന് 276 റണ്ണെന്ന നിലയിലാണ്‌്. ദീപ്‌തി ശര്‍മയും (76 പന്തില്‍ 53) സാത്‌ഘാരെയുമാണ് (0) ക്രീസില്‍. ഓപ്പണര്‍ സ്‌മൃതി മന്ദാന (108 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 83), നായിക ഹര്‍മന്‍പ്രീത് കൗര്‍ (121 പന്തില്‍ 58) എന്നിവര്‍ അര്‍ധ സെഞ്ചുറിയടിച്ചു. ടോസ് നേടിയ ഇം?ണ്ട് നായിക നാറ്റ് ഷീവര്‍ ബ്രണ്ട് ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു.
ലോറന്‍ ഫീലര്‍ എറിഞ്ഞ രണ്ടാം ഓവറില്‍ ഷഫാലി വര്‍മ (0) പുറത്തായി. യസ്‌തിക ഭാട്ടിയയ്‌ക്കും (12) നിലയുറപ്പിക്കാനായില്ല. അതിനിടെ സ്‌റ്റാര്‍ ഓപ്പണര്‍ സ്‌മൃതി മന്ദാന രാജ്യാന്തര ക്രിക്കറ്റില്‍ 300 മത്സരങ്ങള്‍ തികച്ചു. 300 മത്സരങ്ങള്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതയാണ് 29 വയസുകാരിയായ സ്‌മൃതി മന്ദാന.






