
വയലിന് തന്ത്രികളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ മാന്ത്രിക പ്രതിഭയ്ക്ക് വിട ചൊല്ലി സിനിമാ ലോകം. ബാലഭാസ്കരിന്റെ വിയോഗത്തില്‍ സിനിമാ ലോകത്തിലെ പ്രമുഖര്‍ അനുശേചനം രേഖപ്പെടുത്തി
വിസ്മയം തീര്‍ത്ത മാന്ത്രിക വിരലുകള്‍, ആ സംഗീതം മരിക്കുന്നില്ല, പ്രിയപ്പെട്ട ബാലുവിന് ആദരാഞ്ജലികള്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ബാലഭാസ്കറിന്റെയും മകളുടെയും വിയോഗവാര്‍ത്ത തന്റെ ഹൃദയം പിളര്‍ത്തുന്നതായി ദുല്‍ഖര്‍ പറഞ്ഞു. ഈ ദുഃഖം താങ്ങുന്നതിന് കുടുംബത്തിന് ദൈവം കരുത്ത് നല്കട്ടെ. ഈ വാര്‍ത്ത മനസില്‍ നിന്നും മായുന്നില്ലെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
ബാലഭാസ്കറുടെ വിയോഗത്തില്‍ ഫേസ്ബുക്കിലൂടെ മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തി
ആരാധനയില്‍ നിന്നും അടുത്ത സൗഹൃദമായി മാറിയ ബന്ധമായിരുന്നു തനിക്ക് ബാലുമായി ഉള്ളതെന്ന് മഞ്ജു വാര്യര്‍. ഇപ്പോഴും ആ വയലിന് തന്ത്രികള്‍ നിലച്ചു എന്ന് വിശ്വസിക്കുന്നില്ല. ഒരിക്കലും ഈ യാത്ര പറച്ചില് മനസ്സ് സമ്മതിച്ചു തരില്ല. കഴിഞ്ഞ തവണ കണ്ടപ്പോഴും ലക്ഷ്മിയുടെയും ജാനിമോളുടെയും വിശേഷങ്ങള്‍ വാതോരാതെ പങ്കുവെച്ച് ബാലു വിട്ട് പിരിഞ്ഞ് പോയതെന്ന് വിശ്വസിക്കാനായി സാധിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞു.
ഒരുപാട് ഉയരങ്ങള്‍ കീഴടക്കേണ്ടിയിരുന്ന ഒരു മഹാനായ കലാകാരന് കാലയവനികയ്ക്കുള്ളിലേക്ക് മറയുന്നത് അപ്രതീക്ഷിതമാണ്. മറക്കാനാവുന്നില്ല, സഹിക്കാനാവുന്നില്ല, ഈ വേര്‍പാട് എന്നും ദിലീപ് അനുസ്മരിച്ചു
വളരെ പെട്ടെന്നാണ് ബാലു നമ്മളെ വിട്ടു പോയത്. ഇത് അനീതിയാണ്. നീയും നിന്റെ ഓമന മകളും മറ്റൊരു ലോകത്ത് സുഖമായി ഇരിക്കട്ടെ പൃഥിരാജ് പറഞ്ഞു






