സ്റ്റോക്ക്ഹോം: ഈ വര്‍ഷത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം കോംഗോ സ്വദേശി ഡെന്നീസ് മുക്വാഗേയ്ക്കയും ഇറാഖ് സ്വദേശി നദിയ മുറാദിനും. യുദ്ധഭൂമിയില്‍ സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമം തടയുന്നതിനുള്ള പ്രവര്‍ത്തനത്തിന്റെ പേരിലാണ് പുരസ്കാരം. ലൈംഗികാതിക്രമത്തെ യുദ്ധമുറയാക്കുന്നതിനെതിരെ ശക്തമായ ചെറുത്തുനില്പാണ് ഇരുവരും നടത്തിയത്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ യുദ്ധത്തിനിടെ ലൈംഗിക അടിമയാക്കി യസീദി പെണ്‍കുട്ടികളില്‍ ഒരാളാണ് നദിയ.
കോംഗോയില്‍ ആഭ്യന്തര യുദ്ധകാലത്തെ ലൈംഗിക ഇരകളുടെ സഹായിക്കുന്നതിനായി സ്വന്തം ജീവിതം തന്നെ ഉഴിഞ്ഞുവച്ച വ്യക്തിയാണ് ഡോക്ടര്‍ കൂടിയായ ഡെന്നീസ് മുക്വേഗെയെന്ന് പുരസ്കാര സമിതി കണ്ടെത്തി. ആയിരക്കണക്കിന് ഇരകളെയാണ് മുക്വേഗെയും സഹപ്രവര്‍ത്തകരും കൂടി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സ്ത്രീകള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളെ യുദ്ധത്തിനിടെയിലെ ഉപകരണമാക്കി മാറ്റുന്നതിന് അവസാനിപ്പിക്കാന്‍ കഴിയാത്ത കോംഗോ ഭരണകൂടത്തേയും മറ്റു രാജ്യങ്ങളെയും നിശിതമായ ഭാഷയില്‍ ഡോ. മുക്വേഗെ വിമര്‍ശിച്ചിരുന്നു. 'നീതി എല്ലാവരുടേയും കാര്യമാണ്' എന്നതാണ് മുക്വേഗയുടെ നയം.

ഇറാഖില്‍ ഐ.എസിന്റെ് യുദ്ധസമയത്ത് ഇത്തരം ആക്രമണത്തിന്റെ ഇരയും പല സംഭവങ്ങളുടെ ദൃക്സാക്ഷിയുമാണ് നദിയ. തനിക്കും മറ്റുള്ള ഇരകള്‍ക്കും വേണ്ടി ധൈര്യപൂര്‍വ്വം മുന്നോട്ടുവരാനും സമൂഹത്തിനു മുന്നില്‍ വിഷയം അവതരിപ്പിക്കാനും അസാധാരണപൂര്വ്വമായ ധീരതയാണ് പ്രകടിപ്പിച്ചതെന്ന് സമിതി വിലയിരുത്തി.
ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ആക്രമണത്തിനിടെ ലൈംഗിക അടിമകളാക്കി ഉപയോഗിച്ച 3000 ഓളം വരുന്ന യസീദി പെണ്‍കുട്ടികളിലും സ്ത്രീകളിലും ഒരാളാണ് നദിയ. യസീദികളെയും മറ്റു മതന്യൂനപക്ഷങ്ങളെയും ആക്രമിക്കുന്നതിനുള്ള ഒരു ഉപായമായാണ് സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമത്തെ ഐ.എസ് കണ്ടിരുന്നത്. 2014ല്‍ ഐ.എസ് തട്ടിക്കൊണ്ടുപോയ നദിയ 2016ല്‍ 23ാം വയസ്സിലാണ് രക്ഷപ്പെട്ടത്. മനുഷ്യക്കടത്തിന് ഇരയായി അതിജീവനത്തിന് വേണ്ടി പോരാടുന്ന സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ഗുഡ്വില് അംബാസഡര്‍ ആയി യു.എന്‍ നദിയയെ ഉയര്‍ത്തിക്കൊണ്ടുവന്നു.
നൂറാമത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരമാണ് ഇത്തവണ പ്രഖ്യാപിച്ചത്. 106 വ്യക്തികളും 27 സംഘടനകളുമടക്കം 133 പേര് പുരസ്കാരത്തിന് ഇതുവരെ അര്‍ഹരായി.

Comments