
ഒക്ടോബര്‍ 13ന് ചൈനയ്ക്ക് എതിരെ സൗഹൃദ ഫൂട്ബോള്‍ മത്സരത്തിനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ആത്മവിശ്വാസത്തിലാണ്. മത്സരത്തില്‍ എന്ത് ഫലമുണ്ടാകും എന്നതല്ല പ്രധാന കാര്യം മറിച്ച് നല്ല പ്രകടനം കാഴ്ചവെക്കലാണ് കാര്യം എന്ന് ഇന്ത്യന്‍ സ്ട്രൈക്കര്‍ ജെജെ. ചൈന ശക്തമായ എതിരാളികള്‍ ആണ്. അവര്‍ക്കെതിരെയുള്ള മത്സരം എളുപ്പമാവുകയും ചെയ്യില്ല. എന്നാലും ഇത്തരം അവസരങ്ങള്‍ ഇന്ത്യ ഉപയോഗപ്പെടുത്തണം എന്നു ജെജെ പറഞ്ഞു.
എവേ മത്സരങ്ങല്‍ ആയതിനാല്‍ മത്സരം കടുപ്പമാകും എന്നു പറഞ്ഞ ജെജെ ഇത്തരം സാഹചര്യങ്ങള്‍ യു എ ഇയില്‍ ഇന്ത്യക്ക് സഹായകമാകും എന്നും കുട്ടിച്ചേര്‍ത്തു. ചൈനയില്‍ വെച്ചാണ് ഇന്ത്യ ചൈന പോര് നടക്കുന്നത്. ഇതുവരെ ചൈനയെ ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് പരാജയപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. യു എ ഇയില്‍ ഡിസംബറില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഒരുക്കത്തിന്റെ ഭാഗമാണ് ഇന്ത്യയുടെ ഈ ചൈനാ പര്യടനം.
മത്സരത്തിലുടനിളം 100 ശതമാനം മികച്ച പ്രതിരോധം പുറത്തെടുക്കുമെന്ന് പ്രതിരോധ താരം സന്ദേശ് ജിംഗാന് പറയുന്നു.
ചൈന ഇന്ത്യയെക്കാള്‍ മികച്ച ടീമാണെന്നും അവര്‍ക്ക് ഒരു രാജ്യാന്തര ടീമെന്ന നിലയില്‍ നല്ല ചരിത്രമാണ് ഉള്ളതെന്നും ജിങ്കന് പറഞ്ഞു. ്. ഇന്ത്യന്‍ ഫുട്ബോള്‍ ടീം അടുത്ത കാലത്ത് കളിച്ച ഏറ്റവും ശക്തരായ എതിരാളികള്‍ ആയിരിക്കും ചൈന.
ടീമിന്റെ പ്രതിരോധം മികച്ചതാവണമെങ്കില്‍ കൂടെയുള്ള താരങ്ങളുമായി പരസ്പരധാരണ വേണമെന്നും.ബ്ലാസ്റ്റേഴ്സില്‍ മലയാളി താരം അനസ് എടത്തൊടികയുമായുള്ള കൂട്ടുകെട്ട് ഇന്ത്യന്‍ ടീമില്‍ കളിക്കുമ്പോള്‍ വളരെ ഗുണം ചെയ്യുമെന്ന് സന്ദേശ് ജിംഗന് അഭിപ്രായപ്പെട്ടു. അനസ് ബ്ലാസ്റ്റേഴ്സിലെത്തി കൂടുതല്‍ സമയം താരത്തോടൊപ്പം പരിശീലനത്തില്‍ ചെലവഴിക്കാന്‍ കഴിയുന്നതുകൊണ്ട് അതിന്റെ കെട്ടുറപ്പു കൂടിയിട്ടുണ്ടെന്നും ബ്ലാസ്റ്റേഴ്സ് നായകന് പറഞ്ഞു.
For the first time ever the Indian Senior National Team will be playing an International Friendly in China. Let's cheer loud as they face the Red Dragons on October 13. #CHNvIND #BackTheBlue #AsianDream #IndianFootball pic.twitter.com/iXMR2tqkKy
— Indian Football Team (@IndianFootball) October 7, 2018



