ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

പഞ്ചാബ്‌ കിങ്‌സിന്‌ ആറ്‌ വിക്കറ്റ്‌ ജയം

Authored by Web Desk | Last updated: 11 Apr 2026, 11:53 PM | 2 min read

Print

ന്യൂ ചണ്ഡീഗഡ്‌: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ട്വന്റി20 ക്രിക്കറ്റ്‌ മത്സരത്തില്‍ പഞ്ചാബ്‌ കിങ്‌സിന്‌ ആറ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത സണ്‍റൈസേഴ്‌സ് ആറ്‌ വിക്കറ്റിന്‌ 219 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത പഞ്ചാബ്‌ കിങ്‌സ് കളി തീരാന്‍ ഏഴ്‌ പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.

നായകന്‍ ശ്രേയസ്‌ അയ്യര്‍ (33 പന്തില്‍ അഞ്ച്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 69), ശശാങ്ക്‌ സിങ്‌ (ഒന്‍പത്‌ പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 16) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്‌. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന പഞ്ചാബിന്‌ ഓപ്പണര്‍മാരായ പ്രിയാംശ്‌ ആര്യയും (20 പന്തില്‍ അഞ്ച്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 57) പ്രഭ്‌സിമ്രന്‍ സിങും (25 പന്തില്‍ നാല്‌ സിക്‌സറും നാല്‌ ഫോറുമടക്കം 51) ചേര്‍ന്നു മികച്ച തുടക്കം നല്‍കി. പ്രിയാംശ്‌ 16 പന്തിലും പ്രഭ്‌സിമ്രന്‍ 24 പന്തിലും അര്‍ധ സെഞ്ചുറി കുറിച്ചു. ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 99 റണ്ണെടുത്തു.

ഇടംകൈയന്‍ സ്‌പിന്നര്‍ ശിവാങ്‌ കുമാറാണ്‌ ഇരുവരെയും പുറത്താക്കിയത്‌. കൂപര്‍ കോണോലിയെയും (12 പന്തില്‍ 11) ശിവാങാണു പുറത്താക്കിയത്‌്. ഐ.പി.എല്ലില്‍ പത്താം തവണയാണ്‌ പഞ്ചാബ്‌ 200 റണ്ണിലധികം സ്‌കോര്‍ പിന്തുടര്‍ന്നു ജയിക്കുന്നത്‌. പട്ടികയില്‍ ഒന്നാം സ്‌ഥാനത്താണ്‌ പഞ്ചാബ്‌. പഞ്ചാബ്‌ പിന്തുടര്‍ന്നു ജയിച്ച ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്‌കോറുമാണിത്‌. 2024 ല്‍ കൊല്‍ക്കത്തയ്‌ക്കെതിരെ പഞ്ചാബ്‌ 264 റണ്‍ പിന്തുടര്‍ന്ന്‌ ജയിച്ചിരുന്നു. സണ്‍റൈസേഴ്‌സ് നായകന്‍ ഇഷാന്‍ കിഷന്‍ ആദ്യ ഓവര്‍ തന്നെ സ്‌പിന്നര്‍ ഹര്‍ഷ്‌ ദുബയെ പന്തേല്‍പ്പിച്ചു. ഇഷാന്റെ തീരുമാനം മുതല്‍ സണ്‍റൈസേഴ്‌സിനു പിഴച്ചു തുടങ്ങി. ആദ്യ ഓവറില്‍ 18 റണ്‍ ആര്യ അടിച്ചുകൂട്ടിയത്‌. പിന്നീട്‌ പ്രഭ്‌സിമ്രനും ഒപ്പം ചേര്‍ന്നു. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഓപ്പണിങ്‌ കൂട്ടുകെട്ട്‌ 93 ലെത്തിയിരുന്നു. രണ്ടു ടീമുകളുടെയും പവര്‍പ്ലേ സ്‌കോര്‍ (198) കൂട്ടുമ്പോള്‍ ഐ.പി.എലിലെ തന്നെ ഏറ്റവും മികച്ച രണ്ടാമത്തെ സ്‌കോറാണിത്‌.

പവര്‍പ്ലേ അവസാനിച്ചതിനു പിന്നാലെ പ്രിയാന്‍ശ്യ ആര്യയെ ശിവങ്‌ കുമാര്‍ പുറത്താക്കി. അര്‍ധ സെഞ്ചുറി കടന്നതിനു പിന്നാലെ പ്രഭ്‌സിമ്രനെയും ശിവങ്‌ വീഴ്‌ത്തി. മൂന്നാമനായി എത്തിയ കൂപ്പര്‍ കാനലിയും (12 പന്തില്‍ 11), നേഹല്‍ വധേരയും (14 പന്തില്‍ 14) വീണെങ്കിലും മറുവശത്ത്‌ തകര്‍ത്തടിച്ച ശ്രേയസ്‌ അയ്യര്‍ പഞ്ചാബിനെ ജയത്തിലെത്തിച്ചു.

മഹാരാജ യദ്‌വീന്ദ്ര സിങ്‌ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ ടോസ്‌ നേടിയ പഞ്ചാബ്‌ കിങ്‌സ് നായകന്‍ ശ്രേയസ്‌ അയ്യര്‍ ഹൈദരാബാദിനെ ആദ്യം ബാറ്റ്‌ ചെയ്യാന്‍ വിട്ടു. ഓപ്പണര്‍മാരായ അഭിഷേക്‌ ശര്‍മയും (28 പന്തില്‍ എട്ട്‌ സിക്‌സറും അഞ്ച്‌ ഫോറുമടക്കം 74) ട്രാവിസ്‌ ഹെഡും (23 പന്തില്‍ ഒരു സിക്‌സറും അഞ്ച്‌ ഫോറുമടക്കം 38) അടിച്ചു തകര്‍ത്തു. പവര്‍പ്ലേയില്‍ ഏറ്റവും മികച്ച റെക്കോഡ്‌ നിലനിര്‍ത്താന്‍ അവര്‍ക്കായി. ആദ്യം ഓവര്‍ മുതല്‍ അഭിഷേക്‌ ശര്‍മ കളം നിറഞ്ഞതോടെ ഹൈദരാബാദിന്റെ സ്‌കോര്‍ കുതിച്ചു. ഉറച്ച പിന്തുണയുമായി ട്രാവിസ്‌ ഹെഡും ഒപ്പം ചേര്‍ന്നതോടെ പഞ്ചാബ്‌ തളര്‍ന്നു.

പവര്‍പ്ലേയില്‍ 105 റണ്ണാണ്‌ അവര്‍ അടിച്ചുകൂട്ടിയത്‌. ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ പവര്‍പ്ലേ സ്‌കോറാണിത്‌. സണ്‍റൈസേഴ്‌സ് തന്നെ 2024 ല്‍ നേടിയ 125, 107 എന്നിവയാണ്‌ ഒന്നും രണ്ടും സ്‌ഥാനങ്ങളില്‍. പവര്‍പ്ലേയില്‍ ഏഴ്‌ സിക്‌സറുകളാണ്‌ അഭിഷേകിന്റെ ബാറ്റില്‍നിന്നു പിറന്നത്‌. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ ബാറ്ററാണ്‌ അഭിഷേക്‌. മീഡിയം പേസര്‍ ശശാങ്ക്‌ സിങ്ങിനെ പന്തേല്‍പ്പിക്കാനുള്ള അയ്യരുടെ തീരുമാനം ഫലം കണ്ടു. അതോടെ ഹൈദരാബാദിന്റെ സ്‌കോറിങ്ങിന്റെ വേഗം കുറഞ്ഞു. ഒന്‍പതാം ഓവറില്‍ ഹെഡിനെയും അഭിഷേകിനെയും ഒന്നിടവിട്ട പന്തുകളില്‍ പുറത്താക്കി ശശാങ്ക്‌ സിങ്‌ ഹൈദരാബാദിന്‌ ഇരട്ടപ്രഹരം നല്‍കി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ഇഷാന്‍ കിഷനും (17 പന്തില്‍ ഒരു സിക്‌സറും മൂന്ന്‌ ഫോറുമടക്കം 27) ഹെന്റിച്ച്‌ക്ല ാസനും (33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 39) ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയെങ്കിലും വേഗം നിലനിര്‍ത്താനായില്ല. 14-ാം ഓവറില്‍ ഇഷാനെ മാര്‍കോ യാന്‍സന്റെ കൈയിലെത്തിച്ച്‌ അര്‍ഷ്‌ദീപ്‌ സിങ്‌ ഈ സീസണിലെ ആദ്യ വിക്കറ്റ്‌ സ്വന്തമാക്കി.അനികേത്‌ വര്‍മ (ഒന്‍പത്‌ പന്തില്‍ 18), സലില്‍ അറോറ (എട്ട്‌ പന്തില്‍ ഒന്‍പത്‌) എന്നിവര്‍ കാര്യമായ സംഭാവന നല്‍കിയില്ല.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ആദ്യ ജയം, സീസണിലെ ആദ്യ സെഞ്ചുറി മലയാളി താരം സഞ്‌ജു സാംസണിന്റെ വക

ആദ്യ ജയം, സീസണിലെ ആദ്യ സെഞ്ചുറി മലയാളി താരം സഞ്‌ജു സാംസണിന്റെ വക

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ ആദ്യ ജയം

കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ ആദ്യ ജയം

No Image

രാജസ്‌ഥാന്‍ ഒന്നാമന്‍

No Image

ഡയമണ്ട്‌ മുന്നില്‍ തന്നെ

No Image

കേരളത്തിന്‌ മേല്‍ക്കൈ

No Image

ഇന്ന്‌ ഫൈനല്‍