കൊല്‍ക്കത്ത: ഐ ലീഗ് ഫുട്ബോളില്‍ ഡയമണ്ട് ഹാര്‍ബര്‍ എഫ്.സി. മുന്നേറ്റം തുടരുന്നു. ചാന്മാരി എഫ്്.സിക്കെതിരേ നടന്ന മത്സരത്തില്‍ 3-1 നാണ് അവര്‍ ജയിച്ചത്്. ഹാര്‍ബറിനായി ഹാളി ചരണ്‍ നര്‍സാറി ഇരട്ട ഗോളുകളടിച്ചു. ചാന്മാരിയുടെ മര്‍ലോണ്‍ ഡാ അമേഡ റോങ്കലിന്റെ സെല്‍ഫ് ഗോളും ഡയമണ്ട് ഹാര്‍ബറിന്റെ അക്കൗണ്ടിലെത്തി. അമേഡ റോങ്കല്‍ തന്നെയാണു ചാന്മാരിക്കായി ഗോളടിച്ചത്. കളിയുടെ 23-ാം മിനിറ്റില്‍ റോങ്കല്‍ ചാന്മാരിയെ മുന്നിലെത്തിച്ചിരുന്നു. 74-ാം മിനിറ്റ് വരെ ലീഡ് നിലനിര്‍ത്താന്‍ ചാന്മാരിക്കായി. സെല്‍ഫ് ഗോളോടെ ഡയമണ്ട് ഹാര്‍ബര്‍ ഒപ്പമെത്തി. 81,83 മിനിറ്റുകളിലായി നര്‍സാറിയുടെ ഗോളുകളുമെത്തി. മറ്റൊരു മത്സരത്തില്‍ ഡെംപോ സ്പോര്‍ട്സ് ക്ലബ് 3-0 ത്തിന് ഐസ്വാള്‍ എഫ്.സിയെ തോല്‍പ്പിച്ചു.
മാര്‍കസ് ലെറിക് ജൂനിര്‍, ഹൊസെ ലൂയിസ് മോറീനോ, സെബാസ്റ്റ്യന്‍ ഗുട്ടിറേസ് അതെഹോതു എന്നിവരാണു ഡെംപോയ്ക്കായി ഗോളടിച്ചത്. 56 ശതമാനം സമയത്തും പന്ത് കൈവശം വച്ചിട്ടാണ് ഐസ്വാള്‍ മൂന്ന് ഗോളുകളും ഏറ്റുവാങ്ങിയത്. ഡയമണ്ട് ഹാര്‍ബര്‍ എട്ട് കളികളില്‍നിന്നു 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ്. അവര്‍ ഇതുവരെ ആറ് ജയങ്ങള്‍ കുറിച്ചു. 14 പോയിന്റുള്ള ഷില്ലോങ് ലജോങാണു രണ്ടാമത്. ഐസ്വാള്‍ ഒന്‍പത് പോയിന്റും ചാന്മാരി എട്ട് പോയിന്റും നേടി.



