ഹൈദരാബാദ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് ഒന്നാം ദിനത്തിലെ രണ്ടാമ സെഷന് പുരോഗമിക്കുമ്പോള്‍ വിന്‍ഡീസ് 149/5 എന്ന നിലയിലാണ്.
ക്രെയ്ഗ് ബ്രാത്വൈറ്റ് (14), കിരോണ്‍ പവല്‍ (22), ഷായി ഹോപ്പ് (36) ഹെയ്റ്റ്മര്‍(12) സുനില്‍ ആമ്പ്രിസ് (18) എന്നിവരുടെ വിക്കറ്റുകളാണ് സന്ദര്‍ശകര്‍ക്ക് നഷ്ടമായത്. ഇന്ത്യയ്ക്ക് വേണ്ടി കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റും ആര്.അശ്വിന്, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും നേടി. 31 റണ്‍സുനേടിയ റോസ്ടണ്‍ ചേസും 13 റണ്‍സുനേടിയ ഷേയിന് ഡ്രോവിച്ചുമാണ് ക്രീസില്‍.
രണ്ടു മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റ് വിജയിച്ച ഇന്ത്യ മുന്നിലാണ്. മുഹമ്മദ് ഷമിക്ക് പകരം ഷര്‍ദുല്‍ ഠാക്കൂറിന് അവസരം നല്‍കിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങിയിരിക്കുന്നത്. എന്നാല്‍ മത്സരത്തിനിടെ കാലിനു പരിക്കേറ്റ ഠാക്കുര്‍ മത്സരം പൂര്‍ത്തിയാക്കാന്‍ കഴിയാതെ മടങ്ങി. വിന്‍ഡീസ് നിരയിലേക്ക് ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് മൂലം ആദ്യ ടെസ്റ്റില്‍ ഹോള്‍ഡര്‍ കളിച്ചിരുന്നില്ല.

Comments