
ഹൈദരാബാദ് : വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ 367 റണ്‍സിനു പുറത്ത് .308 ന് നാല് എന്ന നിലയില്‍ ശക്തമായ നിലയില്‍ മൂന്നാംദിനം ബാറ്റിംഗ് തുടര്‍ന്ന ഇന്ത്യ 56 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് സ്വന്തമാക്കി. റിഷഭ് പന്തിന്റെയും അജന്‍ക്യാ രഹാനെയുടെയും വീരോചിതമായ ചെറുത്തുനില്‍പ്പാണ് ഇന്തയ്ക്ക് 56 റണ്‍സിന്റെ മുന്‍തൂക്കം നല്‍കിയത്.
ജസണ്‍ ഹോള്‍ഡര്‍ അഞ്ചുവിക്കറ്റ് നേട്ടം കൊയ്ത മത്സരത്തില്‍ റിഷഭ് പന്തിന്റെ പോരാട്ടം ശ്രദ്ധേയമായി എന്നാല്‍ രണ്ടാം ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് റിഷഭ് പന്തിന് എട്ട് റണ്‍സകലെ സെഞ്ചുറി നഷ്ടമായി . സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന പന്തിനെ(92) ഗബ്രിയേല്‍ പുറത്താക്കി. പന്തിനെ കൂടാതെ രഹാനെയ്ക്കും സെഞ്ചുറി(80) നഷ്ടമായി.
മൂന്നാം ദിനം കളി തുടങ്ങിയ ഇന്ത്യ ആദ്യ ഓവറില്‍ തന്നെ ലീഡ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ അപ്രതീക്ഷിത ബൗണ്‍സറില്‍ രഹാനെയും(80) ഒരു പന്തിന്റെ ഇടവേളയില്‍ എല്‍ബിയില്‍ ജഡേജയെയും(0) പുറത്താക്കി ഹോള്‍ഡര്‍ വിന്‍ഡീസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
അഞ്ചാം വിക്കറ്റില്‍ രഹാനെ പന്ത് സഖ്യം 152 റണ്‍സ് കൂട്ടിച്ചേര്‍ത്തു. വൈകാതെ സെഞ്ചുറിക്കരികെ പന്തും പുറത്തായതോടെ ഇന്ത്യ തിരിച്ചടി നേരിടുകയാണ്. നേരത്തെ കെ എല്‍ രാഹുല്‍(4), പൃഥ്വി ഷാ(70), ചേതേശ്വര്‍ പൂജാര(10), വിരാട് കോലി(45) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് രണ്ടാം ദിനം നഷ്ടമായത്.
ഓപ്പണിംഗ് വിക്കറ്റില്‍ രാഹുല്‍ പൃഥ്വി ഷാ സഖ്യം 61 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും നാലു റണ്‍സ് മാത്രമായിരുന്നു രാഹുലിന്റെ സംഭാവന. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഷാ 53 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്സറും പറത്തിയാണ് 70 റണ്‍സെടുത്തത്. 25 പന്ത് നേരിട്ട രാഹുല്‍ നാലു റണ്‍സ് മാത്രമെടുത്ത് പുറത്തായപ്പോള്‍ 45 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയെ വിന്‍ഡീസ് നായകന് ജേസണ്‍ ഹോള്‍ഡര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 10 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാര ഗബ്രിയേലിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് ക്യാച്ച് നല്കി മടങ്ങി. വിന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡര്‍ അഞ്ചു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഗബ്രിയേല്‍ മൂന്നും വാറിക്കാന്‍ രണ്ടു വിക്കറ്റും നേടി.




