
അഫ്ഗാന് പ്രീമിയര്‍ലീഗില്‍ ഒരു ഓവറില്‍ 6 സിക്സറുമായി അഫ്ഗാന് താരത്തിന്റെ മിന്നും പ്രകടനം. പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനന് വേണ്ടി കളിച്ച ഹസ്രത്തുള്ള സസായിയാണ് ഒരു ഓവറിലെ 6 പന്തുകളും ബൗണ്ടറികള്‍ കടത്തിയത് അവിസ്മരണിയ നേട്ടം സ്വന്തമാക്കിയത്.
ബല്‍ഖ് ലെജന്ഡ്സാനെതിരെയുള്ള മത്സരത്തില്‍ കാബുള്‍ സ്വാനനിന്റെ ഇന്നിങ്സില്‍ അബ്ദുള്ള മസാരി എറിഞ്ഞ നാലാം ഓവറില്‍ ഒരു വൈഡ് ഉള്‍പ്പടെ 37 റണ്‍സ് സസായി വാരിക്കൂട്ടിയത്. ടൂര്‍ണ്ണമെന്റില്‍ ആദ്യമായി ബോള്ചെയ്യാനെത്തിയ മസാരിടെ തുടര്‍ച്ചയായി ആറുതവണ നിലംതൊടാതെ പറപ്പിച്ചപ്പോള് സസായി 12 പന്തുകളില്‍ നിന്ന് അര്‍ത്ഥശതകം പൂര്‍ത്തിയാക്കി. 17 പന്തില്‍ നിന്ന് 62 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ അഫ്ഗാന് താരത്തിനു കഴിഞ്ഞില്ല.
ഇതിനു മുന്‍പ് ഹര്‍ഷല്‍ ഗിബ്സ്, ഇന്ത്യന്‍ താരം യുവരാജ് സിംഗ്. ക്രിസ് ഗെയില്‍ എന്നിവരാണ് ഒരോവറിലെ മുഴുവന്‍ പന്തുകളും ബൗണ്ടറി കടത്തിയിട്ടുള്ളത്. അതോടൊപ്പം ട്വന്റി ട്വന്റിയിലെ വേഗമേറിയ അര്‍ത്ഥസെഞ്ച്വറി നേടിയ യുവരാജ് സിംഗ്. ക്രിസ്ഗെയില്‍ എന്നിവര്‍ക്കൊപ്പം തന്റെ പേരും ചേര്‍ക്കാന്‍ അഫ്ഗാന് താരത്തിനു കഴിഞ്ഞു.





Comments