അബുദാബി : ഓസ്ര്ടേലിയക്കെതിരായ രണ്ടാം ടെസ്റ്റുമത്സരത്തില് നാണം കെട്ട റണ്‍ഔട്ടിലൂടെ പുറത്തായി അസര്‍ അലി. പന്ത് ബൗണ്ടറി കടന്നു എന്ന ധാരണയില്‍ ക്രീസിന് പുറത്തേക്കിറങ്ങിയ അസര്‍ അലി റണ്ണൗട്ടാകുകയായിരുന്നു. ഓസ്ട്രേലിയ - പാക്കിസ്ഥാന് രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനമാണ് പാക്കിസ്ഥാന് ക്രിക്കറ്റിന് ആകെ നാണക്കേടായ അസര്‍ അലിയുടെ പുറത്താകല്‍.
പാക്കിസ്ഥാന് ഇന്നിങ്സിന്റെ 52-ാം ഓവറിലാണ് സംഭവം. പീറ്റര്‍ സിഡില്‍ എറിഞ്ഞ പന്ത് അസര്‍ അലിയുടെ ബാറ്റിന്റെ എഡ്ജില്‍ തട്ടി തേര്‍ഡ് മാനിലേക്ക്. പന്ത് ബൗണ്ടറി എത്തി എന്ന് കരുതി പിച്ചിന്റെ നടുവിലേക്കിറങ്ങിയ അസര്‍ മറുവശത്തുണ്ടായിരുന്ന ആസാദ് ഷെഫീക്കുമായി സംസാരം ആരംഭിച്ചു.
എന്നാല്‍ പന്ത് ബൗണ്ടറി കടന്നിട്ടില്ലായിരുന്നു. പിന്നാലെ ഓടിയെത്തിയ മിച്ചല്‍ സ്റ്റാര്‍ക്ക് പന്ത് അതിവേഗം ഓസ്ട്രേലിയന്‍ നായകന് കൂടിയായ ടിം പെയ്നിന് എറിഞ്ഞു നല്കി. ഏറെ താമസിക്കാതെ തന്നെ പെയ്ന് ബെയ്ല്‍സിളക്കി. അസര്‍ അലി പുറത്തായെന്ന് അമ്പയര്‍ വിധിക്കുകയും ചെയ്തു
ഓസ്ട്രേലിയന്‍ താരങ്ങള്‍ പോലും ബൗണ്ടറിയാണെന്നുറപ്പിച്ച പന്ത് അപ്രതീക്ഷിതമായാണ് ബൗണ്ടറി ലൈനു തൊട്ടുമുന്‍പ് നിശ്ചലമായത് . അര്‍ദ്ധ സെഞ്ചുറി തികച്ച അലി 64 റണ്‍സുമായി മികച്ച നിലയില്‍ ബാറ്റുചെയ്യുകയായിരുന്നു അസര്‍. പുറത്താകലിന് പിന്നാലെ സംഭവം ഏറ്റെടുത്ത സാമൂഹ്യ മാധ്യമങ്ങള്‍ റണ്ണൗട്ട് ആഘോഷമാക്കി. അസര്‍ അലിയെ വിമര്‍ശിച്ചും പരിഹസിച്ചും നിരവധി പേരാണ് വീഡിയോ ഷെയര്‍ ചെയ്യുന്നത്.
LOL ...pic.twitter.com/OZOwsl7Mmd
— Taimoor Zaman (@taimoorze) October 18, 2018


