ഡെന്മാര്ക്ക് ഓപ്പണ്‍ ബാറ്റ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് പൊരുതി വാണു. ലോക എഴാം നമ്പര്‍താരമായ ശ്രീകാന്തിനെ പരാജയപ്പെടുത്തിയത് ജപ്പാന് താരമായ കെന്റെ മോമറ്റോയാണ്. ആവേശകരാമായ മത്സരത്തിന്‍െ രണ്ടാം സീഡ് 42 മിനിട്ടു നീണ്ടുനിന്നെങ്കിലും പോയിന്റുകള്‍ നോടാന്‍ ശ്രീജിത്തിനു കഴിയാതെ പോയതാണ് മത്സരം കൈവിടാന്‍ കാരണം. നേരിട്ടുള്ള ഗെയിമിലാണ് ഇന്ത്യന്‍ താരം പരാജയപ്പെട്ടത്. നിലവിലെ ചാമ്പ്യനായ മൊമോട്ടയോട് പലപ്പോഴും നീണ്ട റാലികള്‍ക്ക് ശേഷം പോയിന്റ് നേടാനാകാതെയാണ് ശ്രീകാന്ത് അടിയറവു പറഞ്ഞത്.
ആദ്യ ഗെയിം 21-16നു വിജയിച്ച ജപ്പാന് താരം രണ്ടാം ഗെയിമില്‍ തിരിച്ചുവരവിനു യാതൊരുവിധ അവസരവും നല്‍കാതെ 21-16, 21-12 എന്ന സ്കോറിനു പരാജയപ്പെടുത്തി. ഇതാദ്യമായാണ് മൊമോട്ട ഡെന്മാര്ക്ക് ഓപ്പണിന്റെ ഫൈനലിലെത്തുന്നത്.






