
തായ്പേയ് (തായ്വാന്): ചരിത്രം കുറിച്ച് ഇന്ത്യയുടെ 17 വയസുകാരി ബാഡ്മിന്റണ്‍ താരം തന്വി ശര്‍മ. തായ്പേയ് ഓപ്പണ്‍ സൂപ്പര്‍ 300 വനിതാ സിംഗിള്‍സ് കിരീടമാണു തന്വി നേടിയത്. ഫൈനലില്‍ വിയറ്റ്നാമിന്റെ എന്‍ഗുയെന്‍ തുയ് ലിന്നിനെയാണു തോല്‍പ്പിച്ചത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരം ജയിച്ചത്്. സ്കോര്‍: 21-16, 21-16. തന്‍വിക്ക് കാര്യമായ വെല്ലുവിളിയുയര്‍ത്താന്‍ വിയറ്റ്നാം താരത്തിനായി. ഒന്നാം ഗെയിം 21-16 ന് ജയിച്ച തന്വി രണ്ടാം ഗെയിമിലും മികവ് തുടര്‍ന്നു. 36 മിനിറ്റില്‍ ഫൈനല്‍ അവസാനിച്ചു.
സെമി ഫൈനലില്‍ അഞ്ചാം സീഡ് തായ്പേയിയുടെ ഹുയാങ് യു സെന്നിനെ തോല്‍പ്പിച്ചാണു തന്വി ഫൈനലില്‍ കടന്നത്്. ബാഡ്മിന്റണ്‍ വേള്‍ഡ് ടൂറിലെ തന്‍വിയുടെ കന്നിക്കിരീടമാണിത്.
ഒഡിഷ മാസേ്റ്റഴ്സ് സൂപ്പര്‍ 100 ലും ഗുവാഹാട്ടി മാസ്റ്റേഴ്സ് 100 ലും താരം റണ്ണര്‍ അപ്പായി. യു.എസ്. ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റിലും റണ്ണര്‍ അപ്പായിരുന്നു. പഞ്ചാബുകാരിയായ തന്വി 2024 ല്‍ ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു. സൈന നെഹ്വാള്, പി.വി. സിന്ധു, ദേവിക സിഹാഗ് എന്നിവര്‍ക്കു ശേഷം സൂപ്പര്‍ 300 കിരീടം നേടുന്ന ഇന്ത്യന്‍ വനിതയാണ്. സിന്ധു രണ്ടുവട്ടം സൂപ്പര്‍ 300 കിരീടം നേടി. കിടിലന്‍ ഫോമിലായിരുന്ന തന്വി ടൂര്‍ണമെന്റില്‍ ആകെ ഒരു ഗെയിം മാത്രമാണു നഷ്ടപ്പെടുത്തിയത്.






Comments