
മയാമി: മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിക്ക് സമനില. എന്‍.യു. സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കൊളംബസ് എഫ്.സി. മയാമിയെ 2-2 നാണു സമനിലയില്‍ തളച്ചത്. ഫുട്ബോള്‍ ലോകകപ്പിന് ശേഷം ലയണല്‍ മെസി കളത്തിലേക്ക് തിരിച്ചെത്തിയ മത്സരമായിരുന്നു അത്. രണ്ടാം പകുതിയിലാണ് മെസി കളത്തിലിറങ്ങിയത്. അര്‍ജന്റീന നായകന്റെ തിരിച്ചു വരവിലും മയാമി സമനിലയില്‍ കുടുങ്ങുകയായിരുന്നു. ഇന്റര്‍ മയാമിക്ക് വേണ്ടി ലൂയിസ് സുവാരസും നോയ അലനും ഗോളടിച്ചു. ബ്രൈസ് മെന്‍ഡസ് കൊളംബസിനായി ഒരു ഗോളടിച്ചു. ഇന്റര്‍ മയാമിയിലേക്കു കൂടുമാറിയ കാസെമിറോയുടെ സെല്‍ഫ് ഗോളും കൊളംബസിന്റെ അക്കൗണ്ടിലെത്തി. 15-ാം മിനിറ്റില്‍ തകര്‍പ്പന്‍ ലോങ്ങ് റേഞ്ചറിലൂടെ സുവാരസ് ഗോളടിച്ചു. ഗോള്‍ കീപ്പര്‍ പാട്രിക് സ്കൂറ്റിന്റെ തലയ്ക്കു മുകളിലൂടെ പന്ത് വലയില്‍ കയറി. പ്രീമിയര്‍ ലീഗ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് മയാമിയിലെത്തിയ കാസെമിറോയുടെ ആദ്യ ഗോള്‍ തന്നെ സ്വന്തം ടീമിനെതിരേയായതു നിര്‍ഭാഗ്യമായി.
നോഹ അലന്റെ ഗോളിലൂടെ ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ഇന്റര്‍ മയാമി ലീഡ് പിടിച്ചു. രണ്ടാം പകുതിയിലും ഇരു ടീമുകളും മികച്ച നീക്കങ്ങള്‍ നടത്തി. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേ ബ്രെസ് മെന്‍ഡെസിന്റെ ഗോളിലൂടെ കൊളംബസ് സമനില പിടിച്ചു.
മറ്റൊരു മത്സരത്തില്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ ഗോളുകളില്‍ ഷിക്കാഗോ ഫയര്‍ ഷാര്‍ലറ്റ് എഫ്.സിയെ 2-1 നു തോല്‍പ്പിച്ചു. സ്പാനിഷ് ക്ലബ് ബാഴ്സലോണയില്‍ നിന്നാണു റോബര്‍ട്ട് ലെവന്‍ഡോസ്കി ഷിക്കാഗോയിലെത്തിയത്. ഷിക്കാഗോയുടെ സീസണിലെ ആദ്യ ഹോം മത്സരമായിരുന്നു അത്. 20, 68 മിനിറ്റുകളിലായിരുന്നു താരത്തിന്റെ ഗോളുകള്‍. പെപ് ബിയലിന്റെ ഗോളില്‍ മുന്നിലെത്തിയ ശേഷമാണു ഷാര്‍ലറ്റ് ഗോളുകള്‍ വഴങ്ങിയത്.






Comments