
എറണാകുളം : ന്യുനപക്ഷ സംവരണത്തിന് സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി. മതത്തിന്റെയോ സമുദായത്തിന്റെയോ പേരില്‍ നേതാക്കള്‍ നല്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്വീകരിക്കാന്‍ കഴിയില്ല. സ്വാശ്രയ കോളേജുകളില്‍ പ്രവേശനം നേടിയവര്‍ റവന്യു അധികൃതരുടെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും ഹൈക്കോടത് ഉത്തരവിട്ടു. ന്യുനപക്ഷ സംവരണത്തിനുള്ളില്‍ ഉപജാതി സംവരണം പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.






