പെഷവാര്‍ : പാകിസ്ഥാന്റെ സീനിയര്‍ ബാറ്റ്സ്മാന് അസര്‍ അലി ഏകദി ക്രിക്കറ്റില്‍നിന്നു വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് വിരമിക്കല്‍ പ്രഖ്യാപനമെന്ന് അസര്‍ അലി വ്യക്തമാക്കി. പാകിസ്ഥാന് ക്രിക്കറ്റ് അധികൃതരോടും ക്യാപ്റ്റനോടും ആലോചിച്ച ശേഷമാണ് വിരമിക്കല്‍ പ്രഖ്യാപനം ഉണ്ടായത്.
33 വയസ്സുകാരനായ അലി 2011 മെയില്‍ അയര്ലന്റിനെതിരെയായിരുന്നു ഏകദിനത്തിന് തന്റെ അരങ്ങേറ്റം കുറിച്ചത്. 53 മത്സരങ്ങളില്‍നിന്ന് 1845 റണ്‍സാണ് അലി ഇതുവരെ നേടിയിട്ടുള്ളത്. കഴിഞ്ഞ ജനുവരിയില്‍ ന്യുസിലന്ഡിനെതിരെയായിരുന്നു അലി അവസാന മത്സരം കളിച്ചത് . പരമ്പരാഗതമായ ശൈലി പിന്തുടര്ന്നു കളിക്കുന്ന അലി നിരവധി വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും തുടര്‍ന്ന് ഏഷ്യകപ്പിനായുള്ള ടിമീല്മിന്നു പുറത്താകുകയും ചെയ്തിരുന്നു.

Comments