പട്ന: ബിഹാറില്‍ വനിതാ കോണ്‍സ്റ്റബിള്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ പോലീസ് ഉന്നതര്‍ക്കെതിരെ ജീവനക്കാരുടെ പ്രതിഷേധം. പട്നയിലെ കമാന്‍ഡന്റ് ആസ്ഥാനത്താണ് പ്രതിഷേധവുമായി പോലീസുകാര്‍ എത്തിയത്. ഇവരുടെ ആക്രമണത്തില്‍ കമാന്ഡന്റിംഗ് ഓഫീസര്‍ക്ക് പരിക്കേറ്റു. വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
രോഗബാധിതയായ വനിതാ പോലീസിന് ചികിത്സയ്ക്ക് മതിയായ അവധി കമാന്‍ഡന്റ് നല്‍കിയിരുന്നില്ല എന്നാരോപിച്ചാണ് പോലീസുകാര്‍ ഓഫീസിലേക്ക് പ്രതിഷേധവുമായി എത്തിയത്. ലാത്തികളും കൈകളുംകൊണ്ടാണ് ഇവര്‍ കമാന്‍ഡന്റിനെ ആക്രമിച്ചത്. പോലീസുകരുടെ ആക്രമണം നേരിടാന്‍ കഴിയാതെ മേലുദ്യോഗസ്ഥര്‍ ഓടിരക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്.

Comments