
തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ വസ്തുനിഷ്ഠമായ മറുപടിയല്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.കെ. ഫിറോസ്. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് വന്ന ഏഴു അപേക്ഷകരുടെയും വിവരങ്ങളും യോഗ്യതകളും പുറത്തുവിടാന്‍ മന്ത്രി തയാറാവണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. മന്ത്രി രാജി വെയ്ക്കും വരെ പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനമെന്നും ഫിറോസ് വ്യക്തമാക്കി.
ജനറല്‍ മാനേജര്‍ തസ്തികയില്‍ അപേക്ഷകരായെത്തിയ ഏഴു പേര്‍ക്കും യോഗ്യത ഇല്ലായിരുന്നുവെന്നും. അതിനാല്‍ കെ.ടി. അദീപിനെ നേരിട്ട് വിളിചച്ാണ് ജിഎം തസ്തിക നല്‍കിയതെന്നുമായിരുന്നു മന്ത്രിയുടെ വിശദീകരണം. കെ.ടി അദീപിന്റെ നിയമനത്തിന് വിജിലന്‍സ് €ിയറന്‍സ് കിട്ടിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണം. ആരോപണത്തിനു പിന്നില്‍ വായ്പ തിരിച്ചടയ്ക്കാത്ത ലീഗ് നേതാക്കളെന്ന വാദം ബാലിശമാണെന്നും ഫിറോസ് ആരോപിച്ചു. ഈ വിഷയത്തില്‍ ഇ.പി.ജയരാജന് മാത്രമാണ് പ്രതലകരിച്ചത്. ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ടുപോലെയാണിതെന്ന് ഫിറോസ് പരിഹസിച്ചു.
മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണം. തിങ്കളാഴ്ച കോഴിക്കോടും തിരുവനന്തപുരത്തു സെക്രട്ടറിയേറ്റിലുമുള്പ്പെടെ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അദേഹം അറിയിച്ചു. ജലീലിന്റെ പിതൃസഹോദര പുത്രന് കെ.ടി അദീപിനായി വിദ്യാഭ്യാസ യോഗ്യതകളിലും മന്ത്രി മാറ്റം വരുത്തിയെന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു.






