അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദില്‍ ഒരു ക്രിസ്ത്യന്‍ ഗ്രൂപ്പ് നടത്തുന്ന പ്രാര്‍ത്ഥനാ യോഗത്തിനെതിരെ എതിര്‍പ്പുമായി പ്രദേശിക ഹൈന്ദവ സംഘടനകള്‍. വി.എച്ച്.പി അടക്കമുള്ള സംഘടനകളാണ് എതിര്‍പ്പ് ഉന്നയിച്ച് പരിപാടി നിശ്ചയിച്ചിരിക്കുന്ന സ്ഥലത്തെത്തിയത്. മതപരിവര്‍ത്തനമാണ് ലക്ഷ്യമെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
ജീസസ് മിഷന് ചര്‍ച്ച് എന്ന സംഘടനയാണ് പ്രാര്‍ത്ഥനാ യോഗം വിളിച്ചത്. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി രണ്ടു ദിവസത്തെ പരിപാടിക്കാണ് പ്രദേശത്തെ ശ്രീ മുക്തജീവന്‍ ഓഡിറ്റോറിയം ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ ഹൈന്ദവ സംഘടനകള്‍ ഓഡിറ്റോറിയത്തിനു മുന്നിലേക്ക് കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എത്തിയതോടെ അധികൃതര്‍ ജീസസ് മിഷന് ചര്‍ച്ച് അധികൃതരെ വിളിച്ച് വിശദീകരണം തേടി.
ക്രൈസ്തവ സാന്നിധ്യമുള്ള പ്രദേശമായ ഇവിടെ ഒരു കൂട്ടായ്മ മാത്രമാണ് ഉദ്ദേശിച്ചിരിക്കുന്നതെന്നും കേരളത്തില്‍ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുള്ള പ്രാര്‍ത്ഥന ഉള്‍പ്പെടെയുള്ളവയാണ് നടക്കുന്നതെന്നും അറിയിച്ചതായി സംഘാടകനായ റവ.മുന്ന പ്രസാദ് ഗുപ്ത പറഞ്ഞു. രണ്ടു മാസം മുന്‍പ് ഓഡിറ്റോറിയം ബുക്ക് ചെയ്തതാണ്. കഴിഞ്ഞ ദിവസമാണ് അവര്‍ വിളിച്ച് ആശങ്ക അറിയിച്ചത്. തങ്ങള്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയതായും നിശ്ചയിച്ച രീതിയില്‍ തന്നെ പരിപാടിയുമായി മുന്നോട്ടുപോകുമെന്നും മുന്ന പ്രസാദ് ഗുപ്ത പറഞ്ഞു.
'ബര്‍സോ' (പരിശുദ്ധാത്മാവിനൊപ്പം) എന്ന പേരിലാണ് സംഗമം നടത്തുക. ഇത് മതപരിവര്‍ത്തനമായി ചിലര്‍ തെറ്റിദ്ധരിച്ചതാണ്. അത്തരമൊരു ഉദ്ദേശവും തങ്ങള്‍ക്കില്ല. പ്രദേശവാസികളായ 500 പേര് പരിപാടിക്കെത്തുമെന്നും ചെന്നൈയില്‍ നിന്നുള്ള പാസ്റ്റര്‍ ആല്വിന് തോമസ് പ്രസംഗിക്കുമെന്നും അദ്ദേഹം അറിയിച്ചു.
വി.എച്ച്.പിയും ഹിന്ദുമോര്ച്ചയുമാണ് പ്രതിഷേധവുമായി എത്തിയതെന്ന് ഓഡിറ്റോറിയത്തിന്റെ ഉടമസ്ഥരായ മണിനഗര്‍ ശ്രീ സ്വാമിനാരായണ ഗഡി സന്സ്താന് മേധാവി സ്വാമി ഭഗവതിപ്രിയദാസ് പറഞ്ഞു. മതപരിവര്ത്തനല്ലെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും എല്ലാമതങ്ങളെയും വിശാല അര്‍ത്ഥത്തില്‍ കാണുന്നവരാണ് തങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പ്രാര്‍ത്ഥാനാ യോഗത്തിനെതിരെയുള്ള പ്രതിഷേധത്തില്‍ വി.എച്ച്.പിക്ക് പങ്കില്ലെന്ന് ഗുജറാത്ത് വിഭാഗം നേതാവ് അശോക് റാവല്‍ പറഞ്ഞു. ആരെങ്കിലും അവരുടെ സ്വന്തം സ്ഥലത്ത് പരിപാടി നടത്തുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ല. ഹൈന്ദവ ആചാരങ്ങളെയും ക്ഷേത്രങ്ങളെയും വിമര്‍ശിക്കരുതെന്ന് മാത്രമാണ് തങ്ങള്‍ക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Comments