കൊൽക്കത്ത: പൈലറ്റിന്റെ കണ്ണിൽ ലേസർ രശ്മി പതിച്ചതിനെ തുടർന്ന് വിമാനത്തിന്റെ ലാൻഡിംഗ് വൈകി. മലേഷ്യയിലെ ക്വലാലംപൂരിൽ നിന്ന് 159 യാത്രക്കാരുമായി കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ തുടങ്ങുമ്പോഴാണ് മലേഷ്യൻ എയർലൈൻസ് വിമാനത്തിന് നേരെ ലേസർ രശ്മി പ്രകാശിക്കുകയും തുടർന്ന് പൈലറ്റിന് ശ്രദ്ധ തെറ്റുകയും ലാൻഡിങ് വൈകുകയും ചെയ്തത്.
ശനിയാഴ്ച രാത്രി 11.20-നാണ് എംഎച്ച്-184 ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്നത്. എന്നാൽ റൺവേയിൽ നിന്ന് ഏകദേശം എട്ട് നോട്ടിക്കൽ മൈൽ അകലെ എത്തിയപ്പോൾ മധ്യമഗ്രാം-ബരാസത്ത് ഭാഗത്തുനിന്നും തീവ്രതയുള്ള ലേസർ രശ്മി കോക്ക്പിറ്റിലേക്ക് അടിച്ചു. ഇത് പൈലറ്റിന്റെ കാഴ്ചയെ ബാധിക്കുകയും പെട്ടെന്ന് അമ്പരപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് നിശ്ചയിച്ച സമയത്ത് വിമാനത്തിന് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് ആകാശത്ത് വട്ടമിട്ട ശേഷം വീണ്ടും ലാൻഡിങ് ശ്രമം നടത്തുകയായിരുന്നു.
രാത്രി 11.25 ഓടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ തുടർന്ന് എയർലൈൻ അധികൃതർ വിവരം എയർപോർട്ട് അധികൃതരെ അറിയിച്ചു. കൊൽക്കത്ത എയർപോർട്ട് അധികൃതർ എൻഎസ്‌സിബിഐ എയർപോർട്ട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിട്ടുണ്ട്.
വിമാനത്താവളത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ലേസർ ലൈറ്റുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇത്തരം സംഭവങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുണ്ടെന്നും ഇത് വിമാന സർവീസുകളെ ബാധിക്കാറുണ്ടെന്നും കൊൽക്കത്ത എയർപോർട്ട് ഡയറക്ടർ വിക്രം സിംഗ് പറഞ്ഞു. വിഷയം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Comments