ന്യൂയോർക്ക്: പാക്ക് അധിനിവേശ കശ്മീരിൽ സമാധാനപരമായി പ്രതിഷേധിക്കുന്നവർക്കെതിരെ സ്വീകരിക്കുന്ന അടിച്ചമർത്തൽ നടപടികളിൽ ഐക്യരാഷ്ട്ര സംഘടന ആശങ്ക പ്രകടിപ്പിച്ചു. ജൂലൈ 27ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജൂണിൽ ആരംഭിച്ച ജനകീയ പ്രതിഷേധത്തിനിടെ സാധാരണക്കാരും നിയമപാലകരും കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
വ്യാപാരികൾ, വിദ്യാർഥികൾ, അഭിഭാഷകർ എന്നിവരടക്കം വിവിധ വിഭാഗങ്ങൾ പ്രതിഷേധങ്ങളിൽ പങ്കെടുത്തിരുന്നു. പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകിയ ജോയിന്റ് അവാമി ആക്‌ഷൻ കമ്മിറ്റി (ജെഎഎസി)യെ പാകിസ്ഥാൻ തീവ്രവാദ വിരുദ്ധ നിയമപ്രകാരം നിരോധിക്കുകയും ചെയ്തിരുന്നു.

Comments