കാലിഫോര്‍ണിയ: യു.എസിലെ കാലിഫോര്ണിയിലുണ്ടായ വെടിവയ്പ്പില്‍ 12 പേര് കൊല്ലപ്പെട്ടു. അക്രമിയെ പോലീസ് വെടിവച്ച് കൊന്നു. തെക്കന്‍ കാലിഫോര്‍ണിയയിലെ ഒരു ബാറിലാണ് വെടിവയ്പ്പുണ്ടായത്. കറുപ്പ് വസ്ത്രം ധരിച്ച് മുഖം മറച്ച് എത്തിയ അക്രമിയാണ് വെടിയുതിര്‍ത്തതെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. പ്രദേശിക സമയം രാത്രി 11:20ഓടെയാണ് വെടിവയ്പ്പുണ്ടായത്.
മുപ്പത് റൗണ്ടോളം വെടിവയ്പ്പുണ്ടായതായി യു.എസ് പോലീസിനെ ഉദ്ധരിച്ച് ലോസ് ഏഞ്ചല്‍സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കാലിഫോര്‍ണിയയിലെ ഒരു കോളജിന്റെ പരിപാടി നടക്കുന്നതിനിടെയാണ് വെടിവയ്പ്പുണ്ടായത്. അക്രമി സെമി ഓട്ടോമാറ്റിക് ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ബാറിന്റെ ഡാന്‍സ് ഫ്ളോറില്‍ പുക അടിച്ച് ആളുകളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച ശേഷം വെടിയുതിര്‍ക്കുകയായിരുന്നു.






