തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ സനല്കൂമാന് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ തനിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് എസ്.പി. കൃത്യം നടത്തിയതിനു ശേഷം പ്രതി ഹരികൂമാര്‍ രക്ഷപ്പെട്ടതില്‍ തനിക്കു പങ്കില്ലെന്നും എസ്.പി വ്യക്തമാക്കി.
ഡി.വൈ.എസ്.പിയുമായി റോഡില്‍വച്ചു തര്ക്കമിണ്ടായപ്പോള് സനിലിനെ ഹരികൂമാര്‍ ഓടിക്കൊണ്ടിരുന്ന കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷിയായ സൂല്‍ത്താന്‍ മാഹിന്‍ പറഞ്ഞത്.
ഡി.വൈ.എസ്.പി സനിലിനെ തല്ലിയെന്നും കാര്മാറ്റിയിട്ടശേഷം ചോദിക്കാനായി എത്തിയ സനലുമായി വാക്കുതര്‍ക്കമുണ്ടാകുകയും ഇതിനിടയില്‍ ഹരികുമാര്‍ സനലിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ കാറിനു മുന്നിലേക്കു തള്ളിയിട്ടെന്നും ദൃക്സാക്ഷി പറയുന്നു.
കൊലപാതകത്തില്‍ പോലിസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ച്ച പറ്റിയതായി കണ്ടെത്തിയിരുന്നു. സനലിനെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതുള്‍പ്പടെ പരിക്കേറ്റ സനലിനെ മെഡിക്കല്‍ കോളേജിലേക്കു മാറ്റുന്നതിനു പകരം ഡ്യൂട്ടി മാറാന്‍ സ്റ്റേഷനിലേക്ക് പോയതി പോലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച്ചയാണെന്ന് വിലയിരുത്തിയിരുന്നു. പരിക്കേറ്റ സനല്‍ അരമണിക്കൂറോളം റോഡില്‍ രക്തം വാര്‍ന്നു കിടന്നെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. അപകടവിവരം എസ്.ഐയെ അറിയിച്ചതിനുശേഷമാണ് പ്രതിയായ ഹരികൂമാര്‍ ഒളിവില്‍ പോകുന്നത്. സംഭവസ്ഥലത്തെത്തുമ്പോള്‍ എസ് ഐക്കൊപ്പം ഒരു പാറാവുകാരന് മാത്രമാണ് ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാണ്.






