
തിരുവനന്തപുരം : നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കാറിടിച്ചു മരിച്ച സംഭവത്തിലെ പ്രതിയായ ഡിവൈ എസ്പി ഹരികുമാര്‍ കല്ലമ്പലം വെയിലൂരിലെ നന്ദാവനമെന്ന വീട്ടില്‍ ഇന്നലെ രാത്രിയാണ് എത്തിയത്. ഭാര്യയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്.
ജോലിയുടെ ഭാഗമായി നെയ്യാറ്റികരയിലാണ് ഡിവൈ എസ്പി ഇപ്പോള്‍ താമസിക്കുന്നത്. ഭാര്യയുടെ അമ്മ വളര്‍ത്തുനായയ്ക്ക് ഭക്ഷണം നല്കാന് എത്തിയപ്പോഴാണ് ഡിവൈ എസ്പിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ഉടന്‍ ബന്ധുക്കളെ വിവരം അറിയിക്കുകയായിരുന്നു.
നവംബര്‍ അഞ്ചാം തീയതി രാത്രി 10 മണിയോടെയാണ് റോഡരുകിലെ തര്‍ക്കത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര സ്വദേശി സനല്‍ കൊല്ലപ്പെടുന്നത്. പണമിടപാട് സ്ഥാപനം നടത്തിയിരുന്ന ബിനുവിന്റെ വീട്ടില്‍ നിന്നും പുറത്തേയ്ക്കിറങ്ങിയ ഹരികുമാര്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. സനല്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ കടയുടെ ഉടമയാണ് കേസിലെ മുഖ്യസാക്ഷി.
ഇതിനിടെ, ഡിവൈഎസ്പിയെ ഒളിവില്‍ പോകാന്‍ സഹായിച്ച തൃപ്പരപ്പിലെ ലോഡ്ജ് ഉടമ സതീഷ് കുമാറിനെയും രണ്ടാം പ്രതി ബിനുവിന്റെ മകനും കേസിലെ നാലാം പ്രതിയുമായ അനൂപ് കൃഷ്ണനെതും കഴിഞ്ഞ ദിവസം റിമാന്റ് ചെയ്തിരുന്നു. പണമിടപാട് സ്ഥാപനം നടത്തുന്ന ബിനുവിനെ പിടികൂടാനായില്ല.






